ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 ാം ജന്മ ദിനമായ ഡിസംബർ 28 നു കെ പിസിസി പ്രസിഡന്റ് ശ്രീ കെ.സുധാകരൻ പ്രഖ്യാപിച്ച 137 ചലഞ്ചിനെ അഭിമാനപൂർവമാണ് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ ഏറ്റെടുത്തത്.ആരംഭഘട്ടത്തിൽ 1000 ചലഞ്ചുകൾ പ്രഖ്യാപിച്ചപ്പോൾ, ഇത്രയും സഹകരണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല, എന്നാൽ അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ഈ ചലഞ്ചിനെ നെഞ്ചോട് ചേർത്തു പിടിച്ചു. മുമ്പ് പറഞ്ഞിരുന്നത് പോലെ ചലഞ്ച് അവസാനിപ്പിക്കുന്നതിനു ഒരു ദിവസം മുൻപ് 1111 ചലഞ്ചുകൾക്കുള്ള തുക സമാഹരിക്കുവാൻ കഴിഞ്ഞുവെന്നത് അഭിമാനാർഹമാണ്.
ഈ പരിപാടിയുടെ ആദ്യഘട്ടമായി ഇതിനകം ശേഖരിച്ച 1111 ചലഞ്ച് ഇവിടെയുള്ള പ്രവർത്തകർ 'കോൺഗ്രസിന്റെ കുതിപ്പിന് എന്റെ സ്നേഹ സമ്മാന' മായി കെപിസിസി ഫണ്ടിൽ അടയ്ക്കും. ജനുവരി 26 നു കെപിസിസി ആഗോളതലത്തിൽ ഈ ചലഞ്ചുകൾ അവസാനിപ്പിക്കുന്നതിനു മുമ്പായി ഈ ഉദ്യമത്തിൽ പങ്കെടുക്കുന്നതിനു ഇനിയും ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ കോർഡിനേറ്റർമാരുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ, ഒഐസിസി യുഎസ്എ യുടെ നേതൃത്വത്തിൽ കേരളത്തിലെ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിൽ അമേരിക്കയിലുള്ള എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും സഹകരണവും പിന്തുണയും തുടർന്നും പ്രതീക്ഷിക്കുന്നു. കെപിസിസി 137 ചലഞ്ചിനെ ഉജ്ജ്വലമാക്കിയ ഒഐസിസി പ്രവർത്തകർ,കോൺഗ്രസ്സിനെ നെഞ്ചിലേറ്റിയ, ഹൃദയത്തോട് ചേർത്ത് പിടിച്ച പോരാളികൾ എന്നിവരോട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ ആത്മാർത്ഥമായി നന്ദി അറിയിക്കുന്നതായി ഒഐസിസി നാഷണൽ കോർഡിനേറ്റർ ജെയിംസ് കൂടൽ, നോർത്ത്, സൗത്ത് റീജിയണൽ കോർഡിനേറ്റർമാരായ സന്തോഷ് ഏബ്രഹാം, ജീമോൻ റാന്നി എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 346 773 0074
പി.പി.ചെറിയാൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്