ലക്ഷദ്വീപിലേക്കുള‌ള ചരക്ക് നീക്കം പൂര്‍ണമായും മാറ്റി അഡ്‌മിനിസ്‌ട്രേഷന്‍

JUNE 12, 2021, 6:41 PM

ബേപ്പൂർ: ലക്ഷദ്വീപിലേക്കുള‌ള ചരക്ക് നീക്കം പൂർണമായും മം​ഗലാപുരം തുറമുഖത്തു കൂടിയാക്കാൻ തീരുമാനിച്ച്‌ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ. 

മംഗലാപുരം തുറമുഖത്ത് നിന്നുള‌ള സേവനം വർധിപ്പിക്കാൻ ആറ് നോഡൽ ഓഫീസർമാരെ അഡ്മിനിസ്ട്രേഷൻ നിയോ​ഗിച്ചു.

ബേപ്പൂരിൽ നിന്നു‌ളള ഉന്നത ഉദ്യോഗസ്ഥനടക്കം ആറു പേരെ മംഗലാപുരം തുറമുഖത്തേക്ക് മാറ്റി നിയമിച്ചു. ബേപ്പൂർ അസി. ഡയറക്‌ടർ സീദിക്കോയ അടക്കം ഉള‌ളവർക്കാണ് മംഗലാപുരം ചുമതല.

vachakam
vachakam
vachakam

അതേസമയം ലക്ഷദ്വീപ് നിവാസികൾക്ക് വേണ്ട സഹായമെല്ലാം ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവ‌ർകോവിൽ അറിയിച്ചു. ബേപ്പൂർ തുറമുഖത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തും.

ദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാകപ്പൽ സർവീസ് തുടങ്ങുന്നത് പരിഗണനയിലാണെന്നും ലക്ഷദ്വീപിലേക്കുള‌ള ചരക്ക്നീക്കം ബേപ്പൂ‌ർ തുറമുഖം വഴിയാക്കാൻ വേണ്ട സൗകര്യം ചെയ്യുമെന്നും മുൻപ് മന്ത്രി പറഞ്ഞിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam