കോണ്‍ഗ്രസും 'കേരള കോണ്‍ഗ്രസും' തമ്മിൽ സൈബർ യു​ദ്ധം 

NOVEMBER 25, 2021, 7:01 AM

കോട്ടയം: പാലായില്‍ സാമൂഹ്യമാധ്യമങ്ങളിലെ അധിക്ഷേപ പ്രചരണത്തെ ചൊല്ലി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. 

പാലാ സ്വദേശിയായ യുവതിക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ കേരള കോണ്‍ഗ്രസ് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ്‌ക്കാരനായ ഭര്‍ത്താവിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് കാരണമെന്നാണ് പരാതിക്കാരി പറയുന്നത്. കൂടാതെ വിഷയത്തില്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കാത്തത് പിന്നില്‍ ജോസ് കെ മാണി എന്നും യുവതി ആരോപിക്കുന്നത്.

ജോസ് കെ മാണി വിഭാഗം അശ്ലീലവും അധിക്ഷേപരവുമായ സൈബര്‍ അക്രമണം നടത്തിയെന്ന യുവതിയുടെ പരാതിന്മേല്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. അതേ സമയം കോണ്‍ഗ്രസാണ് സൈബര്‍ ആക്രമണം നടത്തുന്നത് എന്ന് കേരള കോണ്‍ഗ്രസ് എം പ്രതികരിച്ചു. 

vachakam
vachakam
vachakam

എന്നാല്‍ സൈബര്‍ ആക്രമണത്തിന്റെ പേരില്‍യുവതിയുടെ ഭര്‍ത്താവ് സഞ്ജയ് ക്കെതിരെ കേരള കോണ്‍ഗ്രസ് എമ്മാണ് ആദ്യം പരാതി നല്‍കിയത്. 9 ദിവസം സഞ്ജയ് റിമാന്‍ഡില്‍ പോവുകയും ചെയ്തിരുന്നു. ഈ കേസില്‍ നിന്ന് രക്ഷപ്പെടാനാന് ഇപ്പോള്‍ ഭാര്യ പരാതി നല്‍കിയതെന്നാണ് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പറയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ അവര്‍ നിരപരാധികളാണെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെഎം ചാണ്ടിയുടെ കൊച്ചുമകനാണ് സഞ്ജയ്. പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞദിവസം കോണ്‍ഗ്രസ് പാലാ ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam