വന്ദ്യ മത്തായി കോർ എപ്പീസ്‌ക്കോപ്പയുടെ 40-ാം ചരമ ദിന അനുസ്മരണം 2023 നവംബർ 21 ചൊവ്വാഴ്ച

NOVEMBER 19, 2023, 7:58 PM

ഫിലഡൽഫിയ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനും, ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ സ്ഥാപക വികാരിയുമായിരുന്ന ഭാഗ്യ സ്മരണാർഹനായ വന്ദ്യ മത്തായി കോർ എപ്പീസ്‌ക്കോപ്പായുടെ 40-ാം ചരമദിനവും അനുസ്മരണ ശുശ്രൂഷയും നവംബർ 21 ചൊവ്വാഴ്ച അദ്ദേഹത്തിന്റെ മാതൃ ഇടവകയായ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ചർച്ചിൽ വച്ച് (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020)നടത്തപ്പെടും.

ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്‌ക്കാരവും, 8 :30ന് നോർത്തീസ്റ്റ് അമേരിക്കൻ ദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയ മാർ നിക്കോളാവാസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും അനുസ്മരണ ശുശ്രൂഷയും നടക്കും. കുർബ്ബാനയ്ക്ക് ശേഷം  9 :45ന് പ്രഭാത ഭക്ഷണവും, 10:30 ന് വന്ദ്യ കോർ എപ്പീസ്‌കോപ്പാ അന്ത്യവിശ്രമം കൊള്ളുന്ന  SGMOC സെമിത്തേരിയിൽ (Rosedale Memorial Park, 3850 Richlieu Rd, Bensalem, PA 19020) ധൂപാർപ്പണവും പ്രാർത്ഥനകളും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ഷിബു വേണാട് മത്തായി (വികാരി) 312 - 927 - 7045,

vachakam
vachakam
vachakam

രാജു ശങ്കരത്തിൽ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam