ഷിക്കാഗോ മലയാളി അസോസിയേഷൻ  വിദ്യാഭ്യാസ പുരസ്‌കാര അവാർഡ് പ്രഖ്യാപിച്ചു

SEPTEMBER 14, 2020, 7:22 PM

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ  2020 ലെ ഹൈസ്‌കൂൾ വിദ്യാഭ്യാസ പുരസ്‌കര അവാർഡ് പ്രഖ്യാപിച്ചു. അസോസിയേഷൻ  അംഗങ്ങളായുള്ള മാതാപിതാക്കളുടെ ഈ വർഷം ഹൈസ്‌കൂൾ ഗ്രാഡ്വേറ്റു ചെയ്ത കുട്ടികളിൽ നിന്നുമാണ് അപേക്ഷ  ക്ഷണിച്ചിരുന്നത്. ഹൈസ്‌കൂൾ പഠനത്തിൽ ലഭിച്ച ജി.പി.എയോടൊപ്പം ആക്ട് സ്‌കോറും കുട്ടികളുടെ  പാഠ്യേതര പ്രവർത്തനങ്ങളും, സാമൂഹിക സേവനപരിചയവും മറ്റു കലാകായിക പരമായ മികവുകളും എല്ലാം വിശദമായി പരിഗണിച്ച ശേഷമായിരുന്നു അവാർഡു ജേതാവിനെ തിരഞ്ഞെടുത്തത്.

ഹൈസ്‌കൂൾ വിദ്യാഭ്യാസ പുരസ്‌കാരത്തിന് ഒന്നാം സ്ഥാനത്തിന് അർഹമായത് ജോഷി ജിന്നി ദമ്പതികളുടെ മകനായ ജെസ്റ്റിൻ കുഞ്ചെറിയയ്ക്കാണ്. ക്യാഷ് അവാർഡും ട്രോഫിയും സ്‌പോൺസർ ചെയ്തിരിക്കുന്നത് സാബു നടുവീട്ടിലാണ്.

രണ്ടാം സ്ഥാനത്തിന് അർഹനായത് ഷെന്നി ആന്റ് ബിന്ദു ദമ്പതികളുടെ മകനായ പോൾ ഷെന്നിയാണ് - ക്യാഷ് അവാർഡും ട്രോഫിയും സ്‌പോൺസർ ചെയ്തിരിക്കുന്നത് ചാക്കോ മറ്റത്തിപ്പറമ്പിലാണ്.

vachakam
vachakam
vachakam

മൂന്നാം സ്ഥാനത്തിന് അർഹയായത് രാജേഷ് ബാബു ആന്റ് അംബിക രാജേഷ് ബാബു ദമ്പതികളുടെ മകളായ അമ്മു രാജേഷ് ബാബുവാണ് - ക്യാഷ് അവാർഡ് സ്‌പോൺസർ ചെയ്തിരിക്കുന്നത് മനോജ് അച്ചേട്ട്.സ്‌കോളർഷിപ്പ് അവാർഡ് കമ്മിറ്റി കൺവീനർ ചാക്കോ മറ്റത്തിൽപറമ്പിലാണ്.ജോഷി വള്ളിക്കളം

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam