ക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യം കെട്ടിപ്പടുക്കുവാൻ സഭകൾ ഒത്തുചേരണം  ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്

MAY 26, 2023, 11:01 AM

ന്യൂയോർക്ക് : ക്രൈസ്തവ സഭകൾ മാത്രമല്ല ഇതര മതസ്ഥരെയും ഉൾക്കൊണ്ടുള്ള കൂട്ടായ്മ ആചരിക്കുവാൻ നാം തയ്യാറാകേണം, എങ്കിൽ മാത്രമേ  ക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യം കെട്ടിപ്പടുക്കുവാൻ നമുക്ക് സാധിക്കുകയുള്ളുവെന്ന് സി.എസ്.ഐ. കൊല്ലം  കൊട്ടാരക്കര ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്  ആഹ്വാനം ചെയ്തു. ന്യൂ യോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ വർഷത്തെ പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റുമാരായ റവ. ഫാ. ജോൺ തോമസ്, റോയ് സി. തോമസ്, റവ . സാം എൻ. ജോഷ്വാ എന്നിവർ ഫെഡറേഷന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ നേർന്നു.

തുടർന്ന് എക്യൂമെനിക്കൽ ഫെഡറേഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ദി എക്യൂമെനിസ്റ്റിന്റെ എഡിറ്റർ ഇൻ ചാർജ് തോമസ് ജേക്കബ് പുതിയ ലക്കത്തിന്റെ പ്രകാശനത്തിന് മുഖ്യാതിഥി ബിഷപ്പ് ഡോ. ഉമ്മൻ ജോർജിനെ ക്ഷണിക്കുകയും ആദ്യ കോപ്പി പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മന് നൽകി ബിഷപ്പ് പ്രകാശനം നിർവഹിക്കുകയും ചെയ്തു.


vachakam
vachakam
vachakam

ഈസ്റ്റേൺ ലോങ്ങ് ഐലന്റിലുള്ള ശാലേം മാർത്തോമ്മാ ദേവാലയത്തിൽ നടന്ന യോഗത്തിൽ എക്യൂമെനിക്കൽ ഫെഡറേഷൻ പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മൻ അധ്യക്ഷത വഹിച്ചു. വിമൻസ് ഫോറം കൺവീനർ ഷേർലി പ്രകാശ് വേദവായന നടത്തി. എക്യൂമെനിക്കൽ ഗായകസംഘവും, ശാലേം മാർത്തോമ്മാ ചർച് ഗായകസംഘവും ഗാനശുശ്രുഷക്ക് നേതൃത്വം നൽകി.

വിവിധ സഭകളെ പ്രതിനിധീകരിച്ചു  റവ. ഫാ. ജോൺ തോമസ്, റവ. ഫാ. ജോർജ് മാത്യു (ഓർത്തഡോക്‌സ്), റവ. സാം എൻ. ജോഷ്വാ, റവ. ജോൺ ഡേവിഡ്‌സൺ (സി.എസ്.ഐ), റവ. ഷാജി കൊച്ചുമ്മൻ, റവ. വി.ടി. തോമസ്, റവ. പി.എം. തോമസ്, റവ. ജെസ്സ്  എം. ജോർജ് (മാർത്തോമാ) എന്നീ വൈദീകർ സന്നിഹിതരായിരുന്നു.


vachakam
vachakam
vachakam

എക്യൂമെനിക്കൽ ഫെഡറേഷൻ സെക്രട്ടറി ഡോൺ തോമസ് സ്വാഗതവും ട്രഷറർ തോമസ് വർഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി. ജിൻസി ബിനീഷ് തോമസ് പ്രോഗ്രാമിന്റെ എംസിയായിരുന്നു. ഷാജി തോമസ് ജേക്കബ് അറിയിച്ചതാണിത്.

ജീമോൻ റാന്നി


vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam