പാസ്‌പോര്‍ട്ട് മാറ്റി ഉപയോഗിച്ച് വിദേശയാത്ര നടത്തിയത് 30 തവണ; ഒടുവിൽ ഇരട്ടകള്‍ പിടിയിൽ 

JULY 1, 2022, 9:32 AM

ചൈന: പാസ്‌പോര്‍ട്ട് മാറ്റി ഉപയോഗിച്ച് 30 തവണ വിദേശയാത്ര നടത്തിയ ഇരട്ട സഹോദരിമാർ അറസ്റ്റിൽ. ചൈനയിലാണ് അമ്പരപ്പിക്കുന്ന ഈ ആള്‍മാറാട്ടം നടന്നത്.

  ജപ്പാൻ, തായ്‌ലൻഡ്, റഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ഇവർ പരസ്പരം പാസ്‌പോർട്ട് മാറ്റി നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. ഒടുവിൽ വിവരം അറിഞ്ഞ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. എങ്ങനെയാണ് തട്ടിപ്പ് അറിഞ്ഞതെന്നോ എങ്ങനെ ഇവരെ കണ്ടെത്തിയെന്നോ പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഹെലോങ്ജിയാംഗ് പ്രവിശ്യയിലെ ഹര്‍ബിന്‍ സ്വശേദികളായ ഴൂ മൗഹോങ്, ഇരട്ട സഹോദരി ഴൂ മൗവി എന്നിവരെയാണ് വടക്കന്‍ ചൈനയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആള്‍മാറാട്ടം നടത്തി സഞ്ചരിച്ചുവെന്ന കുറ്റത്തിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കാഴ്ചയില്‍ ഒരു പോലിരിക്കുന്നതിനാല്‍ ഇരുവരെയും തിരിച്ചറിയുക എളുപ്പമല്ല. 

vachakam
vachakam
vachakam

ഴൂ മൗഹോങാണ് ആദ്യം ഈ തട്ടിപ്പ് നടത്തിയത്. ഒരു ജപ്പാന്‍കാരനെ വിവാഹം ചെയ്ത ഇവര്‍ ഭര്‍ത്താവിനെ കാണാന്‍ ജപ്പാനിലേക്ക് പോവാന്‍ ശ്രമിച്ചപ്പോള്‍ വിസ അപേക്ഷ നിരസിക്കപ്പെട്ടു. സഹോദരിയായ ഴൂ മൗവിക്ക് ജപ്പാനിലേക്കുള്ള വിസ ലഭ്യമായിരുന്നു. തുടര്‍ന്ന്, സഹോദരിയുടെ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച് അവള്‍ ജപ്പാനിലേക്ക് പോയി. 

 പിന്നീട്, വിസ കിട്ടാത്ത പ്രശ്‌നം വന്നപ്പോഴൊക്കെ അവള്‍ സഹോദരിയുടെ പാസ്‌പോര്‍ട്ട് മാറ്റി ഉപയോഗിച്ച് വിദേശയാത്ര നടത്തുകയായിരുന്നു. ഇങ്ങനെ 30 തവണ ഇവര്‍ ജപ്പാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ്തായാണ് തെളിഞ്ഞത്. സമാനമായ രീതിയില്‍ നാലു തവണ ഇവരുടെ ഇരട്ട സഹോദരിയായ ഴൂ മൗവി തായ്‌ലാന്റില്‍ സന്ദര്‍ശനം നടത്തിയതായും പൊലീസ് കണ്ടെത്തി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam