അതിര്‍ത്തിയില്‍ പിടിയിലായത് ചൈനയുടെ ചാരന്‍

JUNE 12, 2021, 6:51 PM

ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തിയിൽ പിടിയിലായ ചൈനീസ് പൗരനിൽ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. വിശദമായ ചോദ്യം ചെയ്യലിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സുരക്ഷാ സേനയ്ക്ക് ലഭിച്ചത്.

പശ്ചിമ ബംഗാളിലെ മാൾഡയിൽ നിന്നും അടുത്തിടെ പിടിയിലായ ഹാൻ ജുൻവെ എന്നയാൾ ചൈനയുടെ ചാരനാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 

ഇന്ത്യ ഏറെ നാളായി അന്വേഷിക്കുന്ന കുറ്റവാളിയാണ് ഹാൻ ജുൻവെ എന്ന് ബിഎസ്‌എഫ് അധികൃതർ അറിയിച്ചു. ചൈനയിലേയ്ക്ക് കടത്തിയ സിം കാർഡുകൾ വ്യാജ തിരിച്ചറിയൽ രേഖകൾ വഴിയാണ് ഇയാൾ സംഘടിപ്പിച്ചത്.

vachakam
vachakam
vachakam

2010ന് ശേഷം ചൈനയിൽ ഉപയോഗിച്ചുവരുന്ന ഇന്ത്യൻ സിം കാർഡുകളെ കുറിച്ചുള്ള വിശദവിവരങ്ങൾ കൈമാറണമെന്ന് അന്വേഷണ ഏജൻസികൾ ടെലികോം ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടു. ഹാൻ ജുൻവെ ചൈനയുടെ രഹസ്യാന്വേഷണ ഏജൻസികളിൽ പ്രവർത്തിച്ചിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്.

36കാരനായ ഹാൻ ജുൻവെ 1,300ഓളം ഇന്ത്യൻ സിം കാർഡുകൾ ചൈനയിലേയ്ക്ക് കടത്തിയെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ് ഇത്രയധികം സിം കാർഡുകൾ ഇയാൾ ചൈനയിലെത്തിച്ചത്. സിം കാർഡുകൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് അതിർത്തി കടത്തിയതെന്നും ഇയാൾ വെളിപ്പെടുത്തി. ഇന്ത്യയിൽ സാമ്ബത്തിക തട്ടിപ്പ് നടത്താനായാണ് ഇവ ഉപയോഗിച്ചതെന്നാണ് സൂചന.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam