ഭക്ഷ്യസുരക്ഷയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനൊരുങ്ങി ചൈന

FEBRUARY 23, 2021, 2:40 PM

കൊവിഡ് 19 പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രാജ്യത്തെ ഭക്ഷ്യസുരക്ഷയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനൊരുങ്ങി ചൈന. ഇതിന്റെ ഭാഗമായി ധാന്യവിളവ് വര്‍ദ്ധിപ്പിക്കാനും ആഭ്യന്തര വിത്ത് വ്യവസായത്തിന് പിന്തുണ വര്‍ദ്ധിപ്പിക്കാനും ചൈന ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രധാന നയ പ്രഖ്യാപനത്തിലൂടെ രാജ്യം വ്യക്തമാക്കി. ' നോ വണ്‍ ഡോക്യുമെന്റ്" എന്നറിയപ്പെടുന്ന വാര്‍ഷിക ഗ്രാമീണ നയരൂപീകരണത്തിനുള്ള ബ്ലൂപ്രിന്റിലാണ് ഭക്ഷ്യസുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഒപ്പം 2021-2025 കാലയളവില്‍ ധാന്യ വിളവ് മെച്ചപ്പെടുത്താന്‍ എല്ലാ പ്രവിശ്യയോടും ആഹ്വാനം ചെയ്തു.

1.4 ബില്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് കഴിഞ്ഞ വര്‍ഷം കൊവിഡ് കാരണം മറ്റുരാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതി നിരോധിച്ചിരുന്നു. തുടര്‍ന്ന് രാജ്യം നേരിട്ട വെല്ലുവിളിയാണ് ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ബാഹ്യ സാഹചര്യത്തിന്റെ അനിശ്ചിതത്വവും അസ്ഥിരതയും ഗണ്യമായി വര്‍ദ്ധിച്ചു. ധാന്യ സുരക്ഷയെക്കുറിച്ച്‌ ഞങ്ങള്‍ ഒരുനിമിഷം പോലും നിസ്സാരമായി കാണുന്നില്ല- കാര്‍ഷിക മന്ത്രി ടാങ് റെഞ്ചിയാന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രാദേശിക സര്‍ക്കിരന് പുറമെ ഭക്ഷ്യസുരക്ഷയുടെ ഉത്തരവാദിത്വവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമ്മിറ്റികള്‍ വഹിക്കുമെന്നും ചൈനീസ് മന്ത്രിസഭയായ സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ച രേഖയില്‍ പറയുന്നു. ചൈന ഒരു ദേശീയ ഭക്ഷ്യസുരക്ഷാ വ്യവസായ മേഖല നിര്‍മ്മിക്കും. ഒപ്പം ഡിസംബറില്‍ നടക്കാന്‍ പോകുന്ന പ്രധാന സാമ്ബത്തിക നയ യോഗത്തില്‍ ഒരു പദ്ധതിയും രൂപപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രധാന ധാന്യകലവറകളെ ബന്ധിപ്പിക്കുകയാണ് പുതിയ ഈ മേഖലകൊണ്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam