താൽക്കാലിക വൈകല്യമുള്ള കുട്ടികൾക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ 

MARCH 17, 2023, 9:11 PM

താൽക്കാലിക വൈകല്യമുള്ള കുട്ടികൾക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കാൻ ഉത്തരവ്. പതിനെട്ട് വയസിനു താഴെയുള്ളവർക്കാണ് ഭിന്നശേഷി സർട്ടിഫിക്കറ്റ് പ്രകാരം പെൻഷൻ അനുവദിക്കാൻ തീരുമാനിച്ചത്. പ്രത്യേക കാലയളവിലേക്കായിരിക്കും പെൻഷൻ നൽകുക. 

പതിനെട്ട് വയസിന് താഴെയുള്ള താൽക്കാലിക വൈകല്യമുള്ളവർക്കാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച്് സർക്കാർ ഉത്തരവിറക്കിയത്. ഇവർക്ക് ആരോഗ്യ വകുപ്പിൽ നിന്നും നൽകുന്ന താൽക്കാലിക വൈകല്യ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പെൻഷൻ അനുവദിക്കാമെന്നാണ് ഉത്തരവ്.

ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ക്ഷേമ പെൻഷൻ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. നിലവിലുള്ള ഭിന്നശേഷിയിൽ മാറ്റങ്ങൾ ഉണ്ടാകാമെന്ന് മെഡിക്കൽ ബോർഡ് പരിശോധനയിൽ കണ്ടെത്തിയാലും പെൻഷൻ നൽകും.

vachakam
vachakam
vachakam

ഒരു പ്രത്യേക കാലയളവ് രേഖപ്പെടുത്തി ഈ കാലയളവിലേക്ക് മാത്രം സാധുതയുള്ള ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കണം. മെഡിക്കൽ ബോർഡിന് മുമ്പാകെ ഭിന്നശേഷി പുന:പരിശോധനയ്ക്ക് ഇവർ വിധേയമാകണം. ഇതിനുശേഷം ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ കാലയളവിനു ശേഷവും പെൻഷൻ ലഭിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam