ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി സുവനീർ പ്രസിദ്ധീകരിക്കുന്നു

MAY 26, 2023, 7:58 AM

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് കഴിഞ്ഞ 50 വർഷത്തെ ചരിത്രങ്ങൾ കോർത്തിണക്കിക്കൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നുവരുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജൂബിലിയുടെ ആഘോഷങ്ങൾ ജൂൺ 24-ാം തീയതി ശനിയാഴ്ച എൽമസ്റ്റിലുള്ള വാട്ടർഫോർഡ്  ബാൻങ്കൈ്റ്റ് ഹാളിൽവച്ച് വിപുലമായി നടത്തപ്പെടുന്നതാണ്. അതിനോടനുബന്ധിച്ച് കഴിഞ്ഞ 50 വർഷത്തെ അസോസിയേഷന്റെ ചരിത്രത്തെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്മരണികയുടെ പ്രകാശനത്തിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

പ്രസ്തുത സുവനീർ അസോസിയേഷന്റെ കഴിഞ്ഞകാല ചരിത്രങ്ങളും സമകാലീനങ്ങളായ ലേഖനങ്ങൾ, കവിതകൾ, ചെറുകഥകൾ, ഷിക്കാഗോയിലും അമേരിക്കയിലും നടന്നുകൊണ്ടിരിക്കുന്ന സാമൂഹികമായ പ്രശ്‌നങ്ങളെപ്പറ്റിയുള്ള ലേഖനങ്ങൾ, സ്വന്തമായതോ, ബിസിനസ്പരമായുള്ളതായ ബസ്റ്റ് കോപ്ലിമെന്റ് എന്നിവ പ്രസിദ്ധീകരിക്കുവാൻ ക്ഷണിച്ചുകൊള്ളുന്നു.

ഞങ്ങൾക്ക് ലഭിക്കുന്ന എല്ലാ കലാസൃഷ്ടികളും സുവനീർ കമ്മിറ്റി റിവ്യൂ ചെയ്യുന്നതും അനുയോജ്യമായത് പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുക്കുന്നതുമായിരിക്കും. കലാസൃഷ്ടികൾ തിരഞ്ഞെടുക്കുവാനുള്ള അവകാശം സുവനീർ കമ്മിറ്റിയ്ക്ക് നിക്ഷിപ്തമായിരിക്കും. നിങ്ങളുടെ കലാസൃഷ്ടികൾ [email protected] എന്ന അഡ്രസ്സിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോയോടെ അയച്ചുതരേണ്ടതാണ്. 

vachakam
vachakam
vachakam

സുവനീറിന്റെ സുഗമമായ പ്രവർത്തനത്തിനുവേണ്ടി അച്ചൻകുഞ്ഞ് മാത്യു ചെയർമാനും, ചീഫ് എഡിറ്ററായും സെബാസ്റ്റ്യൻ വാഴെപ്പറമ്പിൽ, ജോസ് കൊട്ടുകാപ്പള്ളിൽ, ഷിജി അലക്‌സ്, ലിൻസൻ കൈതമലയിൽ, ബീന വള്ളിക്കളം, അനിൽ ശ്രീനിവാസൻ, ജോസ് കല്ലിടിക്കൽ, ജോസ് വർഗീസ് എന്നിവർ എഡിറ്റേഴ്‌സായുള്ള കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

അസോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളം, കൺവൻഷൻ ചെയർമാൻ ലെജി പട്ടരുമഠത്തിൽ, കൺവെൻഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള സുവനീർ കമ്മിറ്റി ഇതിനു പിന്നിൽ പ്രവർത്തിച്ചുവരുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ജോഷി വള്ളിക്കളമായോ (312-685-6749), സുവനീർ കമ്മിറ്റി ചെയർമാൻ അച്ചൻകുഞ്ഞ് മാത്യു (847-912-2578) മായോ ബന്ധപ്പെടാവുന്നതാണ്. നിങ്ങളുടെ എല്ലാവരുടേയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു.

സുവനീർ കമ്മിറ്റിക്കുവേണ്ടി അച്ചൻകുഞ്ഞ് മാത്യു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam