ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 23, ശനിയാഴ്ച സീറോ മലബാർ കത്രീഡൽ ഹാളിൽ വച്ച് ഓണാഘോഷങ്ങൾ വിപുലമായി നടത്തി. പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിഷപ്പ് ജോയി ആലപ്പാട്ട് തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. 50 വർഷങ്ങൾ പൂർത്തിയാക്കിയ ഷിക്കാഗോ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് പ്രൊഫ. കെ.എസ്. ആന്റണി തന്റെ പ്രായവും ആരോഗ്യവും വക വയ്ക്കാതെ ഈ ഓണാഘോഷത്തിൽ പങ്കെടുത്ത് ആശംസകളർപ്പിച്ചത് ഏവരെയും സന്തോഷഭരിതരാക്കി. 30 -ാമത്തെ പ്രസിഡന്റായ തനിക്ക് ആദ്യ പ്രസിഡന്റിനൊപ്പം ഈ വർഷത്തെ ഓണം ആഘോഷിക്കാൻ സാധിച്ചത് ഒരു ധന്യ മുഹൂർത്തമായി കരുതുന്നുവെന്നും പ്രസിഡന്റ് ജോഷി വള്ളിക്കളം അഭിപ്രായപ്പെട്ടു. കത്രീഡൽ വികാരി ഫാ. തോമസ് കടുകപ്പളളി, ഫോമാ നാഷണൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഫൊക്കാന വിമൻസ് ഫോറം ചെയർ ബ്രിജിറ്റ് ജോർജ് എന്നിവരും ആശംസകളർപ്പിച്ച് സംസാരിച്ചു.
ഈ വർഷം ഹൈസ്‌കൂൾ ഗ്രാജുവേറ്റ് ചെയ്ത വിദ്യാർത്ഥികളിൽ നിന്നും ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയവർക്കുള്ള സ്‌കോളർഷിപ് യോഗത്തിൽ വച്ച് വിതരണം ചെയ്തു. വിജയികളെ ഡോ. സ്വർണ്ണം ചിറമേൽ പ്രഖ്യാപിക്കുകയും ക്യാഷ് അവാർഡും ട്രോഫിയും നൽകി അനുമോദിക്കുകയും ചെയ്തു.
ഷിക്കാഗോ മലയാളി അസോസിയേഷൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ വീട് നിർമ്മാണത്തിൽ സ്‌പോൺസേർസായി വന്നവരേയും അനുമോദിച്ചു. ജോൺസൻ കണ്ണൂക്കാടനാണ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ടോം & സുനി വെട്ടിക്കാട്, അലക്‌സ് & അച്ചാമ്മ മരുവത്തറ, ആഗ്‌നസ് മാത്യു തെങ്ങുംമൂട്ടിൽ, സജി & ബിന്ദു തയ്യിൽ, റോയി & മിനി നെടുങ്ങോട്ടിൽ, ജയ്‌സൺ & ശാന്തി, വിവീഷ് ജേക്കബ് & ദീപ്തി, ഡോ. ബിനു & ഡോ. സിബിൾ ഫിലിപ്പ്, മോനു & ആനി വർഗീസ് എന്നിവരാണ് ഭവനനിർമ്മാണത്തിന്റെ സ്‌പോൺസേർസായത്.
ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ നടത്തിയ ഘോഷയാത്രയും, അത്തപ്പൂക്കളവും, മലബാർ കേറ്ററിംഗ് ഒരുക്കിയ ഓണസദ്യയും, തിരുവാതിരയും, നാടൻ കലാരൂപങ്ങളും, നൃത്തങ്ങളും ഗാനങ്ങളുമടങ്ങിയ സദ്യ ഗൃഹാതുരത്വമുണർത്തുന്നവയായിരുന്നു.
മുൻ പ്രസിഡന്റുമാരായ പ്രൊഫ. കെ.എസ്. ആന്റണി, പി. ഒ. ഫിലിപ്പ്, എൻ.എം. മാത്യു, സ്റ്റാൻലി കളരിക്കമുറി, റോയി നെടുങ്ങോട്ടിൽ, ബെന്നി വാച്ചാച്ചിറ, സണ്ണി വള്ളിക്കളം, രഞ്ജൻ എബ്രഹാം, ലജി പട്ടരുമഠത്തിൽ, ജോൺസൻ കണ്ണൂക്കാടൻ എന്നിവർ ആഘോഷങ്ങളിൽ സന്നിഹിതരായിരുന്നു.
ഷൈനി ഹരിദാസാണ് ഈ വർഷത്തെ ഓണാഘോഷങ്ങളുടെ കോർഡിനേറ്ററായി പ്രവർത്തിച്ചത്. ഡോ. സിബിൾ ഫിലിപ്പ്, ഡോ. റോസ് വടകര,വിവീഷ് ജേക്കബ്, ഡോ. സ്വർണ്ണം ചിറമേൽ, സാറാ അനിൽ,സജി തോമസ് എന്നിവർ കോർഡിനേറ്റേഴ്‌സായിരുന്നു. മൈക്കിൾ മാണിപറമ്പിൽ, ലജി പട്ടരുമഠത്തിൽ, സാബു കട്ടപ്പുറം, സൂസൻ ചാക്കോ, ഫിലിപ്പ് പുത്തൻപുര, തോമസ് മാത്യു, കാൽവിൻ കവലയ്ക്കൽ എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.
ജോഷി വള്ളിക്കളം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്