വരുന്നൂ ഷിക്കാഗോ എക്യുമെനിക്കൽ വോളിബോൾ ടൂർണമെന്റ് ജൂലൈ 17, ഞായറാഴ്ച

JUNE 23, 2022, 6:47 AM

ഷിക്കാഗോ: എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ വോളിബോൾ ടൂർണമെന്റ് ജൂലൈ 17 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ നൈൽസിലുള്ള Golf Maine Parkt Dist. (Feldman) 8800 W.Kathy Ln ൽ വച്ച് നടത്തപ്പെടുന്നതിന്, പ്രസിഡന്റ് റവ. തോമസ് മുളവനാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ എക്യുമെനിക്കൽ കൗൺസിൽ ഐക്യകണ്‌ഠേനെ തിരുമാനിച്ചു.

ഷിക്കാഗോയിലെ എല്ലാ ക്രിസ്തീയ ദേവാലയങ്ങളിൽ നിന്നും വളർന്നു വരുന്ന യുവതി യുവാക്കൾക്ക് മുൻഗണന നൽകി, നമ്മുടെ പൈതൃകങ്ങൾ കാത്തുസൂക്ഷിക്കുവാനും പരസ്പരം സ്‌നേഹബന്ധങ്ങൾ പുതുക്കി അതുവഴി യുവതലമുറയെ ഒരേ ക്രിസ്തീയ കൂട്ടായ്മയുടെ കുടക്കീഴിൽ കൊണ്ടുവരുവാനുമായി ഷിക്കാഗോ എക്യുമിനിക്കൽ പ്രസ്ഥാനം നേതൃത്വം നൽകുന്ന ഒരു കായിക മത്സരമാണ് ഈ വോളിബോൾ ടൂർണമെന്റ്.

ഈ വർഷം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറിട്ട മത്സരങ്ങൾ ഉള്ളതുകാരണം ഈ വോളിബോൾ ടൂർണമെന്റ് തികച്ചും കാണികളുടെ മനം കവരും എന്നുള്ളതിന് യാതൊരു സംശയവും ഇല്ല. ഒരു ടീമിൽ 6 പേരിൽ കുറയാത്ത അംഗങ്ങൾ അതാതു ഇടവകയിലെ വികാരി അച്ചൻമാരുടെ സാക്ഷിപത്രത്തോടു കൂടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സര വിജയികൾക്ക് എവർറോളിംഗ് ട്രോഫിയും, ക്യാഷ് അവാർഡും നൽകപ്പെടുന്നതാണ്.

vachakam
vachakam
vachakam

എന്നാൽ ഈ വർഷം പുതുതായി പെൺകുട്ടികളുടെ വോളിബോൾ ടൂർണമെന്റിൽ വിജയികളാകുന്ന ടീമിന്, ഷിക്കാഗോ എക്യുമിനിക്കൽ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ റവ. ഡാനിയേൽ ജോർജിന്റെ ഓർമ്മയ്ക്കായി ക്രമീകരിച്ചിരിക്കുന്ന എവർറോളിംഗ് ട്രോഫിയും, ക്യാഷ് അവാർഡും നൽകപ്പെടുന്നത് ഈ വർഷത്തെ വോളിബോൾ ടൂർണമെന്റിന്റെ ഒരു പ്രത്യേകതയാണ്.

ഷിക്കാഗോയിലുള്വ എല്ലാ കായിക പ്രേമികളുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഈ വോളിബോൾ ടൂർണമെന്റിന്റെ രജിസ്‌ട്രേഷനും നിബന്ധനകളും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് അതാത് ഇടവകയിലെ എക്യുമെനിക്കൽ കൗൺസിൽ അംഗങ്ങളുമായോ, താഴെപ്പറയുന്ന വോളിബോൾ കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടേണ്ടതാണ്.

ചെയർമാൻ റവ. അജിത്ത് തോമസ് (630-489-8152), കൺവീനർ മോൻസി ചാക്കോ (847-791-1670), സെക്രട്ടറി ഏലിയാമ്മ പുന്നൂസ് (224-425-6510), ട്രഷറർ പ്രവീൺ തോമസ് (847-769-0050), ബെഞ്ചമിൻ തോമസ് (847-296-6164), ജെയിംസ് പുത്തൻപുരയിൽ (773-771-1423), ബിനോയി സ്റ്റീഫൻ (312-513-2361), ജോൺസൺ കണ്ണൂക്കാടൻ (847-477-0564), എബ്രഹാം വർക്കി (630-677-3020), സൈമൺ തോമസ് (224-522-5635), ഷാജൻ വർഗീസ് (847-997-8253), മെൽജോ വർഗീസ് (847-912-8288), ജാസ്മിൻ ഇമ്മാനുവേൽ (630-448-0438), ഷീബാ ഷാബു (630-730-6221)

vachakam
vachakam
vachakam

മോൻസി ചാക്കോ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam