സഹകരണ സംഘങ്ങളെ സംസ്ഥാന പട്ടികയില്‍ നിന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

JULY 23, 2021, 8:02 AM

ദില്ലി: സഹകരണ സംഘങ്ങളെ സംസ്ഥാന പട്ടികയില്‍ നിന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങി. സഹകരണ വകുപ്പിന് പുതിയ മന്ത്രാലയമുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി. ( Central Public Works Department ) സംസ്ഥാന പട്ടികയില്‍ നിന്ന് മാറ്റി പൊതു പട്ടികയിലാക്കാന്‍ ഭരണഘടനാ ഭേദഗതി നടത്തും. 

2012ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന 97ാം ഭരണഘടനാ ഭേദഗതിയുടെ ആനുകൂല്യം സര്‍ക്കാര്‍ സഹകരണ വകുപ്പ് രൂപീകരിച്ചപ്പോള്‍ പ്രതീക്ഷിച്ചിരുന്നു. 

അതനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സഹകരണ വകുപ്പുമായി നേരിട്ട് ഇടപെടാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് ഉണ്ടാകുന്ന വിധമായിരുന്നു ഭേദഗതി. 

vachakam
vachakam
vachakam

എന്നാല്‍ ഈ ഭേദഗതിയാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി റദ്ദാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്ന് സഹകരണ സംഘങ്ങളെ മാറ്റി പൊതുപട്ടികയിലാക്കാന്‍ നീക്കം നടക്കുന്നത്.

ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ മാത്രമേ കേന്ദ്രത്തിന് നിയമനിര്‍മാണം സാധ്യമാകൂ എന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇതിനെ മറികടക്കുക കൂടിയാണ് ഭരണഘടനാ ഭേദഗതിയുടെ ലക്ഷ്യം.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam