അയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു

JUNE 10, 2021, 9:14 PM

കവരത്തി : ബയോ വെപ്പൺ പ്രയോഗത്തിൽ സംവിധായിക അയിഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു. കവരത്തി പൊലീസാണ് അയിഷ സുൽത്താനയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

ലക്ഷദ്വീപ് ബി.ജെ.പി പ്രസിഡന്റ് സി.അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.നേരത്തെ തന്നെ ബി.ജെ.പിക്കാർ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന ആരോപണവുമായി അയിഷ സുൽത്താന രംഗത്തെത്തിയിരുന്നു. 

തിങ്കളാഴ്ച്ച ചാനൽ ചർച്ചയ്ക്കിടെ 'ബയോവെപ്പൺ ' എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അയിഷ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam