നോര്‍ത്ത് കാരശ്ശേരിയില്‍ വാഹനാപകടത്തില്‍ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴു പറമ്പ് ഓത്തുപള്ളിപുറായ് കാരങ്ങാടന്‍ ജസിലിന്റെ മകന്‍ മുഹമ്മദ് ഇബാന്‍ ആണ് മരിച്ചത്.
ഇന്ന് വൈകിട്ടോടെ മുക്കം എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ നോര്‍ത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവിലാണ് അപകടമുണ്ടായത്.സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചതോടെ സ്കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞു. സ്കൂട്ടറിലുണ്ടായിരുന്ന മൂന്നു വയസുകാരൻ തെറിച്ച് വീഴുകയും ബസിടിച്ചുകയറുകയുമായിരുന്നുവെന്നാണ് വിവരം.
റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
