ജനിച്ചു വീണത് 500 ഗ്രാം ഭാരവുമായി: മൂന്നു മാസങ്ങള്‍ക്കു ശേഷം ജീവിതത്തിലേക്ക്

JUNE 10, 2021, 9:55 PM

കൊച്ചി: ജനിച്ചു വീണത് 500 ഗ്രാം ഭാരവുമായി. മൂന്നു മാസത്തിന് ശേഷം കുഞ്ഞ് സാധാരണ ജീവിതത്തിലേക്ക്. വെറും അരക്കിലോ ഭാരവുമായി 

പിറന്ന നവജാത ശിശു കളമശ്ശേരി ഗവ മെഡിക്കൽ കോളജിലെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് കടക്കുന്നത്.

സ്വകാര്യ ആശുപത്രിയിൽ നിന്നും കളമശ്ശേരി ഗവ.മെഡിക്കൽ കോളജിൽ എത്തിച്ച നവജാത ശിശു ആശുപത്രി വിട്ടത് 1.5 കിലോ തൂക്കവുമായാണ്.

vachakam
vachakam
vachakam

ചികിൽസ പൂർണമായും സൗജന്യമായിരുന്നു. ശ്വാസം മുട്ടലിനെ തുടർന്ന് മൂന്ന് ആഴ്ച കൃത്രിമ ശ്വസന സഹായിയും രണ്ട് ആഴ്ച ഓക്‌സിജനും നൽകേണ്ടി വന്നു.വിളർച്ച നേരിട്ട കുഞ്ഞിന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തുകയും കുടലിനും വൃക്കയ്ക്കും അണുബാധ ഉണ്ടായതിനെ തുടർന്ന് രണ്ടാഴ്ച പേരെന്ററൽ പോഷകാഹാരമാണ് നൽകിയത്. 

പൂർണ്ണമായും കൊവിഡ് ആശുപത്രിയാക്കി കളമശ്ശേരി മെഡിക്കൽ കോളജിനെ മാറ്റിയപ്പോൾ ഗുരുതരാവസ്ഥയിൽ ആയിരുന്ന കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ കഴിയുമായിരുന്നില്ല. തുടർന്നാണ് കളമശ്ശേരിയിൽ തന്നെ ചികിത്സ തുടങ്ങിയത്. 

കൂനമ്മാവ് സ്വദേശികളായ രേഷ്മ ജോൺസൻ - ഡാൽ സേവിയർ ദമ്പതികൾക്കാണ് ഇരുപത്തിയേഴാം ആഴ്ചയിൽ 500 ഗ്രാം മാത്രം ഭാരമുള്ള കുട്ടി പിറന്നത്. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്നാണ് ഇരുപത്തിയേഴാം ആഴ്ചയിൽ രേഷ്മ കുഞ്ഞിന് ജന്മം നൽകിയത്.

vachakam
vachakam
vachakam

ശിശു രോഗ വിഭാഗം മേധാവി ഡോ. ഷിജി ജേക്കബ് , എൻഐസിയു ഇൻ ചാർജ് ഡോ.സിന്ധു സ്റ്റീഫൻ, മെഡിക്കൽ പി ജി വിദ്യാർഥി ഡോ.ലക്ഷ്മി തുടങ്ങിയ ഡോക്ടർമാരുടെയും, എൻഐസിയു ഹെഡ് നേഴ്‌സ് ഫ്ളെക്സി,നേഴ്‌സുമാരായ ധന്യ,ജിബി, മിനു അനീഷ തുടങ്ങിയ നഴ്സുമാരുടെയും സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകിയത്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam