ന്യൂഡൽഹി: യു എസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നടക്കാനിരിക്കെയാണ് ബൈഡന്റെ ഈ ക്ഷണം.
ക്ഷണം തത്വത്തിൽ മോദി സ്വീകരിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു രാജ്യങ്ങളുടെയും നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയുടെ തിയതി ഉടൻ അറിയിക്കും.
ഇന്ത്യ ജി-20 യുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത വേളയിലാണ് വൈറ്റ് ഹൗസിൽ നിന്നുള്ള ഈ ക്ഷണം. ജി-20 യുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾക്കും യോഗങ്ങൾക്കും ഇന്ത്യ ഈ വർഷം ആതിഥേയത്വം വഹിക്കും.
ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന പ്രമേയത്തിലാണ് ഇന്ത്യ ജി-20 ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കുന്നത്. എല്ലാ വർഷവും വിവിധ രാജ്യങ്ങളാണ് ജി-20ക്ക് അദ്ധ്യക്ഷത വഹിക്കുക. വരുന്ന ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനം, ഹരിത വികസനം, സാങ്കേതികപരമായ പരിവർത്തനങ്ങൾ, സ്ത്രീകളാൽ നയിക്കപ്പെടുന്ന സർക്കാർ എന്നീ വിഷയങ്ങൾ ചർച്ചയാവും.
അതേസമയം, ലോകത്തെ പ്രമുഖ വിജ്ഞാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം വലിയ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ബൈഡൻ വിശ്വസിക്കുന്നതായി ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്