ടെക്‌സസ് സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

AUGUST 12, 2022, 10:04 AM

ക്ലിബേൺ (ടെക്‌സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്‌സസ്സിൽ ഗവർണ്ണറായി തുടരുന്നു ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു.

ഗൺ വയലൻസ്, പവർ ഗ്രിഡ് ഫിക്‌സേഷൻ, ടെക്‌സസ്സിലെ എല്ലാവരും ആരോഗ്യപരിരക്ഷ എന്നീ സുപ്രധാന വിഷയങ്ങൾ നേരിടുന്നതിൽ എബട്ട് പരാജയപ്പെട്ടുവെന്ന് ബെറ്റൊ കുറ്റപ്പെടുത്തി. ഡമോക്രാറ്റിക് ഗവർണ്ണർ സ്ഥാനാർതഥി തിരഞ്ഞെടുപ്പു പ്രചരണാർതഥം ടെക്‌സസ്സിലെ ക്ലീബോണിൽ ആഗസ്റ്റ് 10 ബുധനാഴ്ച വോട്ടന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു.

നാൽപത്തി ഒമ്പതു ദിവസത്തെ പ്രചരണ യാത്രയുടെ മദ്ധ്യത്തിലാണ് ക്ലീബോണിൽ എത്തിചേർന്നത്. മിനറൽ പെൽസിയും ബെറ്റോ പ്രചരണം നടത്തി. ഈ രണ്ടു സ്ഥലങ്ങളും റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമാണ്. രണ്ടാം തവണ അധികാരത്തിലെത്തിയ ഗവർണ്ണർ ഏബട്ട് അധികാര ദുർവിനിയോഗവും, അഴിമതിയും, പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

സംസ്ഥാനം ഒരു മാറ്റം ആഗ്രഹിക്കുന്നു. ഇന്നത്തെ ഈ സ്ഥിതിയിൽ നിന്നും സംസ്ഥാനത്തെ കരകയറ്റമെങ്കിൽ ഗവർണർ ഏബട്ട് പുറത്തുപോകുകയും, ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിലെത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഗൺ ലോബിക്കും, നാഷ്ണൽ റൈഫിൾ അസോസിയേഷനും നേട്ടം ഉണ്ടാക്കുന്നതിന് നമ്മുടെ കുട്ടിയുടെ ജീവൻ അവരുടെ മുമ്പിൽ എരിഞ്ഞു കൊടുക്കുകയാണ് ഗവർണ്ണർ ചെയ്യുന്നതെന്ന ഗുരുതര ആരോപണം ബെറ്റോ റൂർക്കെ ഉന്നയിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam