കോട്ടയം: ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് ആരോപിച്ച് ബേക്കറി ഉടമയുടെ കൈ യുവാക്കൾ അടിച്ചൊടിച്ചു.ബുധനാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.
വൈകീട്ട് അഞ്ചു മണിക്ക് വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് സമീപത്തെ ചായക്കടയിൽ ആറ് യുവാക്കൾ ചായ കുടിക്കാനെത്തി.ഇവർ കടയിൽ നിന്ന് ബണ്ണ് വാങ്ങുകയും ചെയ്തു.
തുടർന്ന് ക്രീം ബണ്ണിൽ ക്രീമില്ലെന്ന് ആരോപിച്ച് ഇവർ കട ഉടമയേയും കുടുംബത്തേയും മർദ്ദിക്കുകയായിരുന്നു.കടയുടമയായ ശിവകുമാർ, ഭാര്യ കവിത, മക്കളായ കാശിനാഥൻ, സിദ്ധി വിനായക് എന്നിവരെ യുവാക്കൾ ആക്രമിച്ചത്.
ഈ സമയം കടയിൽ ചായ കുടിക്കാൻ എത്തിയ മറ്റൊരാളേയും യുവാക്കൾ മർദ്ദിച്ചു.ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചെന്ന് ആരോപിച്ച് ആണ് കടയിലെത്തിയ വയോധികനെയും യുവാക്കൾ ആക്രമിച്ചത്.യുവാക്കളുടെ ആക്രമണത്തിൽ 95 വയസുകാരനായ വേലായുധന്റെ ഇടുപെല്ലിന് പരിക്കേറ്റിട്ടുണ്ട്.
അതേസമയം കടയിൽ ആക്രമണം നടത്തിയവർ മറവൻതുരുത്ത് സ്വദേശികളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
English summary: Bakery owner attacked by Men at kottayam
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്