അരിച്ചാക്ക് തള്ളുന്നതുപോലെ അനന്യയെ വണ്ടിയിലേക്ക് തള്ളി, തൊട്ടതിനും പിടിച്ചതിനും ബില്ല്

JULY 21, 2021, 9:03 PM

കൊച്ചി:  മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരിക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടന്ന ആശുപത്രിയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി പിതാവ് അലക്‌സാണ്ടർ. 

ചികിത്സാപിഴവ് ആരോപിച്ച് നിയമപരമായി നീങ്ങിയതോടെ പ്രതികാരമനോഭാവത്തോടെയായിരുന്നു ഡോക്ടർ അർജുൻ അശോകന്റെയും ആശുപത്രി അധികൃതരുടെയും നടപടികളെന്നും പിതാവ് ആരോപിക്കുന്നു.

 ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയെ സമീപിച്ചപ്പോൾ പരിശോധിക്കാതെ ഗുളിക നൽകി അയയ്ക്കുകയായിരുന്നെന്നും ഓരോ തവണയും കൂടുതൽ ബില്ലുകൾ നൽകി ഉപദ്രവിക്കുകയായിരുന്നുമെന്നാണ് പിതാവിന്റെ ആരോപണം. ഒരുഘട്ടത്തിൽ ഫോൺ വഴി ബന്ധപ്പെടാൻ പോലും തയ്യാറാകാതെ ആശുപത്രി അവഗണിച്ചെന്നും പിതാവ് പറയുന്നു.

vachakam
vachakam
vachakam

അനന്യയ്ക്ക് ആശുപത്രിയിൽ ശരിയായ പരിചരണം ലഭിച്ചില്ലെന്നും രണ്ട് ശസ്ത്രക്രിയ നടത്തിയ ആശുപത്രി അമിത ചികിത്സാ ചെലവ് ഈടാക്കി വഞ്ചിച്ചെന്നും ലിംഗമാറ്റ ശസ്ത്രക്രിയ്ക്കായി അനന്യ സമീപിച്ച കൊച്ചിയിലെ റെനെ മെഡിസിറ്റി ആശുപത്രിക്ക് എതിരെ അച്ഛൻ ആരോപണം ഉന്നയിച്ചു. 

2020 ജൂണിൽ ലോക്ഡൗൺ സമയത്തായിരുന്നു അനന്യയുടെ ശസ്ത്രക്രിയ. ഞാൻ ആശുപത്രിയിലെത്തുമ്പോൾ ആറ് ട്യൂബുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. പിന്നീട് എട്ട് ദിവസം ഞാൻ കൂടെയുണ്ടായിരുന്നു. ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം ഒരു ശസ്ത്രക്രിയ കൂടി ചെയ്യണമെന്ന് അർജുൻ ഡോക്ടർ പറഞ്ഞു. എന്റെ കൈയ്യിൽ ഒരു പൈസ ഇല്ലെന്നും എന്നെ വെച്ച് പഠിക്കുകയാണോ എന്നെ കൊല്ലുമോ എന്നെല്ലാം അനന്യ ചോദിച്ചു. അപ്പോൾ ഈ ശസ്ത്രക്രിയയ്ക്കായി ബില്ല് അടക്കേണ്ടതില്ലെന്നും പുറത്തുനിന്ന് ഒരു ഡോക്ടർ വരുമെന്നും നിങ്ങൾ സഹകരിച്ചാൽ മാത്രം മതിയെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. മുന്നുദിവസത്തിനുള്ളിൽ ശസ്ത്രക്രിയ നടക്കുമെന്ന് പറഞ്ഞു. രണ്ടാം ദിവസം ഡോക്ടർ വന്ന് ശസ്ത്രക്രിയ ചെയ്തു.

പിന്നാലെ അമ്പതിനായിരം രൂപയുടെ ബില്ലും വന്നു. ആ അവസ്ഥയിൽ പിന്നെ ചോദിക്കാമെന്ന് പറഞ്ഞ് അത് വിട്ടു. പിറ്റേന്ന് ഇപ്പോൾ തന്നെ അടയ്ക്കണമെന്ന് പറഞ്ഞ് മറ്റൊരു ബില്ലുതന്നു. മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞതിന് അന്ന് 151000 രൂപയാണ ബില്ല് വന്നത്. ആദ്യം വന്ന നാല് ലക്ഷത്തിന് മേലെ രൂപയുടെ ബില്ലിന് പുറമെയായിരുന്നു ഇത്. ഞാൻ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഡോക്ടർ മറുപടി പറയാതെ പോയി. ഈ അമ്പതിനായിരത്തിന് പ്രത്യേക ബില്ല് വേണ്ടെന്നും പഴയ ബില്ലിന്റെ കൂടെ ചേർക്കാനും ഡോക്ടർ പറഞ്ഞത് എന്റെ മുന്നിൽവെച്ചായിരുന്നു. 

vachakam
vachakam
vachakam

ആകെ 550000 ത്തിലധികം രൂപയാണ് എന്റെ അറിവിൽ ഈ ശസ്ത്രക്രിയയ്ക്കായി അവർ അനന്യയുടെ കൈയ്യിൽ നിന്ന് വാങ്ങിയത്. ഒരു രൂപ പോലും അവരതിൽ നിന്ന് കുറച്ച് കൊടുത്തില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം ബില്ലുവന്നിരുന്നു. ഒരു തലയിണ മാറുന്നതിനും ബെഡ്ഷീറ്റ് മാറുന്നതിനും അടക്കം ബില്ല് വരും. ഡിസ്ചാർജ് ചെയ്ത് പോകുമ്പോൾ അരിച്ചാക്ക് തള്ളുന്നതുപോലെയാണ് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ വണ്ടിയിലേക്ക് തള്ളിയതെന്നും പിതാവ് പറയുന്നു. 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam