പാലക്കാട്: കല്ലേപ്പുള്ളിയിലെ മില്‍മ ഡയറിയില്‍ അറ്റകുറ്റപ്പണിക്കിടെ അമോണിയം വാതകം ചോര്‍ന്നതായി സംശയം.
വാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതകളുണ്ടായെന്ന് സംശയിക്കുന്ന അഞ്ചുകുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ഒന്‍പതുപേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.
പ്ലാന്റിലെ കേടുവന്ന പൈപ്പുകള്‍ മാറ്റുന്നതിനിടെയാണ് അമോണിയം വാതകം ചോര്‍ന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വാതകം വ്യാപിച്ചതോടെ സമീപ പ്രദേശകളില്‍ ദുര്‍ഗന്ധം രൂക്ഷമായി.
വൈകിട്ട് നാലുമണിയോടെ അമ്പലക്കാട് കോളനി, ഇന്ദിരാ നഗര്‍ കോളനി, സിആര്‍ഡി മേനോന്‍ കോളനി എന്നിവിടങ്ങളില്‍ രൂക്ഷമായ ദുര്‍ഗന്ധമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.
ഇതിന് പിന്നാലെ കുട്ടികള്‍ക്കടക്കം ശ്വസംമുട്ടലും ഛര്‍ദ്ദിയും അനുഭവപ്പെട്ടെന്നും നാട്ടുകാര്‍ പറഞ്ഞു. അഞ്ച് വിദ്യാര്‍ത്ഥിനികളടക്കം ഒന്‍പതു പേരാണ് ബുദ്ധിമുട്ടികളെ തുടര്‍ന്ന് ചികിത്സ തേടിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്