നിയന്ത്രണം വിട്ട് ആംബുലൻസ് മരത്തിലിടിച്ച് കൊവിഡ് രോഗിയായ ലേഡി ഡോക്ടർക്ക് ദാരുണാന്ത്യം

SEPTEMBER 25, 2021, 1:15 PM

ഡോക്ടറായ മകൻ ഗുരുതരാവസ്ഥയിൽ ഭാര്യയ്ക്കും പരിക്ക്, അപകടം തുറവൂരിൽ

ആലപ്പുഴ: ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് വൃദ്ധയായ രോഗി മരിച്ചു. കൊല്ലം രാമൻ കുളങ്ങരയ്ക്ക് സമീപം തിരുമുല്ലവാരം ശ്രീവൈകുണ്ഠപുരം പൊന്നപ്പൻ പിള്ളയുടെ ഭാര്യ ഷീബ പി.പിള്ളയാണ് (66) മരിച്ചത്.

ഒപ്പമുണ്ടായിരുന്ന മകൻ ഡോ.മഞ്ജുനാഥ്, ഭാര്യ ദേവിക, ആംബുലൻസ് ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. മഞ്ജുനാഥിന്റെ നില ഗുരുതരമാണ്. മൂവരും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

vachakam
vachakam
vachakam

ദേശീയപാതയിൽ എരമല്ലൂർ ജംഗ്ഷനു തെക്കുവശത്ത് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കൊല്ലം പാലത്തറയിലെ എൻ.എസ് ആശുപത്രിയിൽ നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഷീലാ പിള്ളയുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് വെന്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു ആംബുലൻസിൽ കൊച്ചിയിലെ ആശുപത്രിയിലേക്ക് ഇവരെ മാറ്റാൻ തീരുമാനിച്ചത്. 

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ മുന്നിലുള്ള വാഹനത്തിൽ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് പൂർണമായും തകർന്നു. മരത്തിലിടിച്ച ആംബുലൻസിന്റെ പിന്നിലെ ഡോർ തുറന്ന് മൂവരും തെറിച്ചുവീണു.

ഷീലാ പിള്ളയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഡോ. അഞ്ജലി, അഡ്വക്കേറ്റ് രഞ്ജിനി എന്നിവരാണ് മറ്റ് മക്കൾ. ഡോ. പ്രേം, ഡോ.സജിത് നായർ എന്നിവർ മരുമക്കളാണ്.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസവും കൊവിഡ് ബാധിതനുമായി പോയ ആംബുലൻസ് കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചിരുന്നു. കൊല്ലത്ത് കൊട്ടിയത്തിനും മദ്ധ്യേ ഉമയനല്ലൂരിൽ നടന്ന അപകടത്തിൽ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി നൗഷാദ് (40), കണ്ണൂർ മാമ്പ എക്കാൽ അഞ്ചരക്കണ്ടി സ്വദേശി അജ്മൽ (23) എന്നിവരാണ് മരിച്ചത്.

ഈ ദുരന്ത വാർത്തയുടെ ഞെട്ടൽ മാറും മുമ്പാണ് പുതിയ അപകട വാർത്ത നാട്ടിൽ പരന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam