ആലുവ-മൂന്നാർ രാജപാത തിരിച്ചുവരുമോ? സ്ഥലം സന്ദർശിച്ച് വനംമന്ത്രി

JUNE 8, 2026, 10:04 PM

കോതമംഗലം : വനംമന്ത്രി ഷിബു ബേബി ജോൺ പഴയ ആലുവ-മൂന്നാർ റോഡ് (രാജപാത) സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി. കോതമംഗലം എം.എൽ.എ. ഷിബു തെക്കുംപുറം മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വനംമന്ത്രി ആലുവ-മൂന്നാർ രാജപാത നേരിൽ സന്ദർശിച്ചത്.

തിങ്കളാഴ്ച രാവിലെ 8.30-ഓടെ വനംവകുപ്പ് വാഹനത്തിൽ പീണ്ടിമേട് മേഖലയിലേക്ക് യാത്ര തിരിച്ചു. പൂയംകുട്ടിയിൽനിന്ന് രാജപാതയിലൂടെ ഏഴുകിലോമീറ്റർ സഞ്ചരിച്ചു. പീണ്ടിമേട്ടിലെ കെ.എസ്.ഇ.ബി.യുടെ പഴയ ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളും മെറ്റലിട്ട പാതയും മന്ത്രി നേരിൽ കണ്ട് വിലയിരുത്തി.

സന്ദർശനശേഷം 11-ഓടെ തട്ടേക്കാട് ഫോറസ്റ്റ് ഐ.ബി.യിൽ തിരിച്ചെത്തി. രാജപാത വിഷയവും മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ വനാതിർത്തി മേഖലകളിലെ കർഷകരുടെയും നാട്ടുകാരുടെയും പ്രശ്നങ്ങളും വിശദമായി പഠിച്ച് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദഗ്ധരെ കൂടി ഉൾപ്പെടുത്തി പഠനം നടത്താനാണ് സന്ദർശനത്തിന് ശേഷം ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ തീരുമാനിച്ചത്.

vachakam
vachakam
vachakam

അതേസമയം വന്യമൃഗങ്ങളുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്തെ സോളാർ ഫെൻസിങ് ശൃംഖല 3,000 കിലോമീറ്ററായി വിപുലീകരിക്കും. കോതമംഗലം മേഖലയിൽ 400 മീറ്റർ എലി ഫെൻസിങ് (ആനവേലി) പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam