റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ 300 അടി താഴ്ചയിലേക്ക് വീണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ മരിച്ചു. മുംബൈ സ്വദേശിയും ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിൽ അധികം ഫോളോവേഴ്‌സുമുള്ള ആൻവി കംധർ (26) ആണ് റീൽസ് ചിത്രീകരിക്കുന്നതിനിടെ താഴ്ചയിലേക്ക് വീണ് മരിച്ചത്.
മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ 16 നാണ് ഏഴ് സുഹൃത്തുക്കളോടൊപ്പം ആണ് യുവതി ഇവിടേക്ക് എത്തിയത് .
റീൽ ചിത്രീകരിക്കുന്നതിനിടെ കാൽ തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ രക്ഷാപ്രവർത്തകർ ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആൻവിയെ പുറത്തെത്തിച്ചത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടങ്ങൾ സംഭവിക്കുന്ന തരത്തിൽ റീൽസ് ചിത്രീകരിക്കരുതെന്നും സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ഉദ്യോഗസ്ഥർ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്