തിരുവനന്തപുരം: സ്ഥിരംനിയമനം ലഭിച്ച എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ ദിവസവേതനമായി കൈപ്പറ്റിയ തുക തിരിച്ചടയ്‌ക്കേണ്ടതില്ലെന്ന് തീരുമാനം.
ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനം തടസ്സപ്പെട്ടതിനാല്‍ താത്കാലിക വേതനത്തിലാണ് അധ്യാപകര്‍ ജോലിചെയ്തിരുന്നത്. സംവരണസീറ്റുകള്‍ മാറ്റിവെച്ച് ബാക്കി തസ്തികകളില്‍ അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
തുടര്‍ന്ന്, സ്ഥിരനിയമനം ലഭിക്കുന്നവര്‍ നേരത്തേ വാങ്ങിയ ദിവസവേതനം തിരിച്ചടയ്ക്കണമെന്ന സ്ഥിതിയുണ്ടായി. ഇതിലാണ് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്.
നിയമനം റെഗുലറൈസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കുടിശ്ശിക ശമ്പളത്തില്‍നിന്ന് ഈ തുക കുറവുവരുത്തണമെന്നാണ് പുതിയ നിര്‍ദേശം. ഇതോടെ നിയമനാംഗീകാരം ലഭിക്കുമ്പോള്‍ ദിവസവേതനാടിസ്ഥാനത്തില്‍ കൈപ്പറ്റിയ മുഴുവന്‍ തുകയും തിരിച്ചടയ്ക്കണമെന്ന പ്രശ്‌നത്തിന് പരിഹാരമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
