മുട്ടില്‍ മരംമുറി; ഉന്നതതല അന്വേഷണസംഘത്തെ എഡിജിപി എസ് ശ്രീജിത്ത് നയിക്കും

JUNE 12, 2021, 8:37 AM

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ ഉന്നതതല അന്വേഷണസംഘത്തെ ക്രൈം ബ്രാഞ്ച് എ ഡി ജി പി, എസ് ശ്രീജിത്ത് ഐ പി എസ് നയിക്കും.

മരംമുറിയിൽ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.ശ്രീജിത്തിന് ചുമതല നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 

മരംമുറി നടന്ന മുട്ടിലിൽ ശ്രീജിത്ത് ഉടൻ സന്ദർശനം നടത്തുമെന്നാണ് സൂചന. മരംമുറിയുമായി ബന്ധപ്പെട്ട് എൽ ഡി എഫിനുളളിൽ തന്നെ കലഹം തുടങ്ങിയതിന് പിന്നാലെയാണ് ശ്രീജിത്തിന് അന്വേഷണ ചുമതല നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

vachakam
vachakam
vachakam

മരംമുറി കേസിൽ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ക്രൈം ബ്രാഞ്ച്, വിജിലൻസ്, വനം പ്രതിനിധികൾ സംഘത്തിലുണ്ടാവുമെന്നും സംയുക്ത അന്വേഷണമാണ് നടക്കുകയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ സംയുക്ത അന്വേഷണത്തിൻറെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam