കോഴിക്കോട്: കോഴിക്കോട് കൊട്ടിക്കലാശത്തിനിടെ പ്രചാരണ വാഹനത്തിൽ നിന്ന് വീണ് കോൺഗ്രസ് നേതാവ് കെ ജയന്തിന് പരിക്കേറ്റു.
പാളയത്ത് കൊട്ടിക്കലാശത്തിനിടെയാണ് സംഭവം. പാളയത്തെ സ്ഥാനാർത്ഥിയുടെ ഒപ്പം രാവിലെ മുതൽ പ്രചാരണത്തിലായിരുന്നു ജയന്ത്.ഇന്ന് വൈകിട്ടോടെ പാളയത്ത് വച്ച് വാഹനത്തിന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് താഴേക്ക് വീണത്. ഈ സമയത്താണ് പരിക്കേറ്റത്.
വാരിയല്ലിനും ശ്വാസകോശത്തിനും ക്ഷതമേറ്റ ജയന്തിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
