ഇന്ത്യൻ വംശജയായ ശാസ്ത്രജ്ഞ ഡോ. ആരതി പ്രഭാകറിനെ തന്റെ ശാസ്ത്ര ഉപദേഷ്ടാവായി നാമനിർദേശം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ശാസ്ത്ര സാങ്കേതിക നയ ഡയറക്ടറാകുന്ന ആദ്യ സ്ത്രീയും കുടിയേറ്റ വിഭാഗത്തിൽനിന്നുള്ളയാളും വെളുത്തവംശജയല്ലാത്തവരുമാകും.
ഇലക്ട്രിക്കൽ എൻജിനിയറും അപ്ലൈഡ് ഫിസിസിറ്റുമാണ് ഈ അറുപത്തിമൂന്നുകാരി. വൈസ് പ്രസിഡന്റ് കമല ഹാരിസിനും യുഎസ് ട്രേഡ് പ്രതിനിധി കാതറീൻ ടായ്ക്കുംശേഷം ബൈഡൻ മന്ത്രിസഭയിലെത്തുന്ന മൂന്നാമത്തെ ഏഷ്യൻ വംശജയാകും.ഡൽഹി സ്വദേശിയായ ആരതി മൂന്നാം വയസ്സിലാണ് കുടുംബത്തിനൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.
‘അമേരിക്കയുടെ ശാസ്ത്രസാങ്കേതിക നയവുമായി ബന്ധപ്പെട്ട ഓഫീസിലേയ്ക്ക് ഡോ. ആരതി പ്രഭാകറിനെ നാമനിർദ്ദേശം ചെയ്യ്തിരിക്കുകയാണ്. ഡോ. പ്രഭാകർ ഇനി മുതൽ പ്രസിഡന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി വൈറ്റ്ഹൗസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കും. മറ്റ് ഉപദേഷ്ടാക്കളെപ്പോലെ പ്രസിഡന്റിന്റെ ക്യാബിനറ്റിന്റെ ഭാഗമായിട്ടാണ് ഇനി പ്രവർ ത്തിക്കുക.’ ജോ ബൈഡൻ പ്രസ്താവനയിലൂടെ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റിന്റെ നാമനിർദ്ദേശം സെനറ്റ് അംഗീകരിച്ചതായും ഡോ. ആലോൻഡ്രോ നെൽസൺ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ മേധാവിയായും ഡോ. ഫ്രാൻസിസ് കോളിൻസ് ആരതിയ്ക്കൊപ്പം പ്രസിഡന്റിന്റെ സഹ ഉപദേശകയായും പ്രവർത്തിക്കുമെന്നും ബൈഡൻ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്