എട്ടു വയസുകാരന്റെ തോക്കിൽ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം; പിതാവ് അറസ്റ്റിൽ

JUNE 30, 2022, 11:22 AM

ഫ്‌ളോറിഡ : തോക്കെടുത്തു കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എട്ടു വയസുകാരന്റെ തോക്കിൽ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം. രണ്ടു വയസുകാരിക്കു ഗുരുതരമായ പരുക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഈ സംഭവത്തിൽ കുട്ടികളുടെ പിതാവും മാതാവിന്റെ കാമുകനുമായ റോഡ്രിക്ക് സ്വയ്ൻ റാണ്ടലിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വാരാന്ത്യം ഫ്‌ളോറിഡ പെൻസകോളയിലെ ഹോട്ടലിൽ വച്ചായിരുന്നു സംഭവമെന്നു ജൂൺ 27ന് പോലീസ് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അമ്മയും അച്ചനും ഉറങ്ങുന്നതിനിടയിലാണ് എട്ടു വയസുകാരനു ക്ലോസറ്റിൽ സൂക്ഷിച്ചിരുന്ന തോക്ക് ലഭിച്ചത്. പിതാവ് എവിടെയാണു തോക്ക് വച്ചിരുന്നതെന്നു കുട്ടിക്കറിയാമെന്നാണു പോലീസ് വെളിപ്പെടുത്തിയത്.

സംഭവം അറിഞ്ഞു പോലീസ് എത്തുന്നതിനു മുൻപു റോഡ്രിക്ക് തോക്കും മുറിയിൽ സൂക്ഷിച്ചിരുന്ന മയക്കു മരുന്നും അവിടെ നിന്നു മാറ്റിയതായി പോലീസ് കണ്ടെത്തിയിരുന്നു. ആയുധം കൈവശം വച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തോക്ക് സുരക്ഷിത സ്ഥാനത്തു വയ്ക്കാതിരുന്നതിനുമാണു റോഡ്രിക്കിനെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ ജയിലിൽ അടച്ചു.

vachakam
vachakam
vachakam

ഒരു വയസുകാരന്റെ ശരീരത്തിൽ കൂടി കടന്ന ബുള്ളറ്റ് രണ്ടു വയസുകാരിയുടെ ശരീരത്തിൽ തറക്കുകയായിരുന്നു. രണ്ടു വയസുകാരിയുടെ ഇരട്ട സഹോദരി അവിടെ ഉണ്ടായിരുന്നുവെങ്കിലും പരിക്കില്ല. അറസ്റ്റ് ചെയ്ത പ്രതിക്ക് 41,000 ഡോളറിൽ ജാമ്യം അനുവദിച്ചിട്ടുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam