20കാരിയായ ഗർഭിണിയെ കഴുത്തുഞെരിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ

JUNE 10, 2021, 12:46 PM

ന്യൂ ഡൽഹി: ഡൽഹിയിലെ നരേലയിൽ  20 കാരിയായ ഗർഭിണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ദിൽഷാദ് എന്നയാളാണ് പിടിയിലായത്.യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാൾ കൊല നടത്തിയത്.ജൂൺ 8ന് പുലർച്ചെയായിരുന്നു സംഭവം.

നരേല പ്രദേശത്ത് ഒരു വാടകവീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്.ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഒൻപത് മാസം മാത്രമെ പൂർത്തിയായിട്ടൊള്ളു.യുവതി രണ്ട് മാസം ഗർഭിണിയായിരുന്നു.നരേലയിലെ ഗ്യാസ് സ്റ്റവ്  നിർമാണ ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു ദിൽഷാദ്.യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന വാദം ഉയർത്തി പലപ്പോഴും ഇരുവരും തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.ഇത്തരത്തിൽ കഴിഞ്ഞ ദിവസം തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.

ചൊവ്വാഴ്ച രാവിലെ ഇവർ താമസിച്ച വീട്ടിലെത്തിയ ബന്ധുവാണ് വിവരം പോലീസിനെ അറിയിച്ചത്.തുടർന്ന് സംഭവസ്ഥലത്തെത്തിയ  പൊലീസ് യുവതിയുടെ മൃതദേഹത്തിനരികെയിരിക്കുന്ന ദിൽഷാദിനെയാണ് കണ്ടത്.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ദിൽഷാദിനെ കസ്റ്റഡിയിലെടുത്തു.ഇയാൾ പോലീസിന് മുൻപാകെ കുറ്റസമ്മതം നടത്തിയതായി ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.മരണപ്പെട്ട യുവതിയുടെ പോസ്റ്റ്‌മാർട്ടം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.ഇതിന്റെ റിപ്പോർട്ട്‌ വരുന്നതോടെയായിരിക്കും കൃത്യമായ മരണകാരണം വ്യക്തമാകുക.

vachakam
vachakam
vachakam

English summary: A man was arrested for allegedly strangling his 20-year-old pregnant wife


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam