ടെന്നസി വെടിവയ്പ്പിൽ 4 സ്ത്രീകൾ മരിച്ചു, ഒരാളുടെ നില ഗുരുതരം : മെംഫിസ് പോലീസ്

NOVEMBER 20, 2023, 7:58 PM

മെംഫിസ് (ടെന്നീസ്) :ടെന്നസിയിലെ മെംഫിസിൽ ശനിയാഴ്ച വൈകുന്നേരം നടന്ന വെടിവയ്പ്പിൽ നാല് സ്ത്രീകൾ മരിക്കുകയും ഒരാൾക്ക്  ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. വെടിവെച്ചുവെന്നു കരുതുന്നയാൾക്കുവേണ്ടി മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ  മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. 

ഏകദേശം 9:22ന് ഹോവാർഡ് ഡ്രൈവിൽ വെടിവയ്പ്പുണ്ടായതായും  ഉദ്യോഗസ്ഥർ ഉടനെ സംഭവസ്ഥലത്ത് എത്തിച്ചേർന്നതായും മെംഫിസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഹോവാർഡ് ഡ്രൈവിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചു, വാറിംഗ്ടൺ റോഡിൽ മറ്റൊരു സ്ത്രീ കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു.

മറ്റൊരു ഷൂട്ടിംഗ് ലൊക്കേഷൻ ഫീൽഡ് ലാർക്ക് റോഡിലായിരുന്നു, അവിടെ രണ്ട് സ്ത്രീകൾ മാരകമായി വെടിയേറ്റു മരിച്ചു, പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്നാമത്തെ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ  വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വെടിവയ്പ്പ് ഗാർഹിക പീഡന സംഭവമായി പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

vachakam
vachakam
vachakam

മാവിസ് ക്രിസ്റ്റ്യൻ ജൂനിയർ (52) എന്ന് സംശയിക്കുന്നയാളാണ് ഞായറാഴ്ച പുലർച്ചെ 3:30ന് ഒരു മനുഷ്യവേട്ടയെ തുടർന്ന് മാരകമായ വെടിയേറ്റ മുറിവുമായി കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുറിവ് സ്വയം ഉണ്ടാക്കിയതാണെന്ന് പോലീസ് പറഞ്ഞു.

2017ലെ വെള്ള നിറത്തിലുള്ള ഷെവർലെ മാലിബു കാറാണ് ഇയാൾ ഓടിച്ചിരുന്നത് . ക്രിസ്റ്റ്യന്റെ ഫോട്ടോ പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam