കോട്ടയം: നടന് ധര്‍മജന്റെ ഉടമസ്ഥതയിലുള്ള കോട്ടയത്തെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ നിന്നും പഴകിയ മത്സ്യം പിടിച്ചു. 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. പിഴ അടയ്ക്കാന്‍ നോട്ടീസും നല്കി. ഫിഷറീസ് വകുപ്പും ഭക്ഷ്യവകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെടുത്തത്.
കോട്ടയം കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് മത്സയം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കുകയും ചെയ്തു. അതേസമയം കഴിഞ്ഞ 25 ദിവസത്തിനിടെ സംസ്ഥാനത്ത് പരിശോധനയില്‍ നടപടി സ്വീകരിച്ചത് 331 ഭക്ഷണവിതരണ കടകള്‍ക്ക് എതിരേയാണ്. 1417 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്