14-ാമത് കെസിസിഎൻഎ കൺവൻഷൻ ചരിത്രവിജയമായി

AUGUST 4, 2022, 9:23 AM

അമേരിക്കയിലും കാനഡയിലുമുള്ള ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെസിസിഎൻഎ) 14-ാമത് കൺവൻഷൻ ചരിത്രവിജയമായി മാറി. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ, വൈസ് പ്രസിഡന്റ് ജോണിച്ചൻ കുസുമാലയം, സെക്രട്ടറി ലിജോ മച്ചാനിക്കൽ, ജോയിന്റെ സെക്രട്ടറി ജിറ്റി പുതുക്കേരിയൻ, ട്രഷറർ ജയ്‌മോൻ കട്ടിണശ്ശേരിയിൽ,  എന്നിവരുടെ നേതൃത്വത്തിൽ നടന്ന 14ാമത് കൺവൻഷൻ ജൂലൈ 21 മുതൽ 24 വരെ ഇൻഡ്യാന പോളിസിലെ ജെ.ഡബ്ലിയു. മാരിയറ്റ് കൺവൻഷൻ സെന്ററിൽ വച്ചാണ് നടന്നത്.

കെസിസിഎൻഎ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും നാഷണൽ കൗൺസിൽ മെമ്പേഴ്‌സിന്റെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടന്ന 14-ാമത് കൺവൻഷനിൽ 4000 ൽ പരം പേർ പങ്കെടുത്തു. കൺവൻഷൻ രജിസ്‌ട്രേഷൻ, അക്കമഡേഷൻ, ക്‌നാനായ മന്നൻമങ്ക മത്സരം, ലിറ്റിൽ പ്രിൻസ്  പ്രിൻസസ് മത്സരം, ബാറ്റിൽ ഓഫ് സിറ്റി, കലാകായിക മത്സരങ്ങൾ, യൂണിറ്റുകൾ അവതരിപ്പിച്ച കൾച്ചറൽ പ്രോഗ്രാമുകൾ കൂടാതെ മറ്റനേകം പരിപാടികൾ കൊണ്ട് ഈ കൺവൻഷൻ വർണ്ണമനോഹരമായിരുന്നു.

കേരളത്തിനു പുറത്തുള്ളവർ അവതരിപ്പിച്ച മെഗാ മാർഗ്ഗംകളി, ഫ്‌ളാഷ്‌മൊമ്പ്, മെഗാ വടംവലി എന്നിവ ഇത്തവണത്തെ കൺവൻഷനെ ചരിത്ര വിജയമാക്കി. 4 ദിവസവും നൽകിയ സ്വാദിഷ്ടമായ ഭക്ഷണം കൺവൻഷനിൽ പങ്കെടുത്തവരുടെ മനം കവർന്നു.

vachakam
vachakam
vachakam

ജെ.ഡബ്ലിയു മാരിയറ്റ് കൺവൻഷൻ സെന്ററിൽ വച്ചു നടന്ന 14-ാമത് കൺവൻഷൻ തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ആനന്ദത്തിന്റെ മുഹൂർത്തങ്ങളാണ് സമ്മാനിച്ചതെന്ന് കൺവൻഷനിൽ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.

കൺവൻഷനിൽ പങ്കെടുത്തവരോടും ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരോടും കെസിസിഎൻഎ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam