ചിലിയില്‍ കാട്ടുതീ, 13 മരണം, 35000 ഏക്കര്‍ കത്തിനശിച്ചു

FEBRUARY 4, 2023, 9:22 AM

ചിലിയില്‍ കാട്ടുതീയില്‍ അകപ്പെട്ട് 13 പേര്‍ മരണപ്പെട്ടു. ഏകദേശം 14,000 ഹെക്ടര്‍ (35,000 ഏക്കര്‍) കത്തിനശിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.

തലസ്ഥാനമായ സാന്റിയാഗോയില്‍ നിന്ന് 500 കിലോമീറ്റര്‍ തെക്ക് ഭാഗത്തുള്ള ബയോബിയോയിലെ സാന്താ ജുവാനയില്‍ അഗ്‌നിശമന സേനാംഗം ഉള്‍പ്പെടെ 11 പേര്‍ മരണപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ലാ അറൗക്കാനിയയുടെ തെക്കന്‍ മേഖലയില്‍ അടിയന്തര സഹായവുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റും ഒരു മെക്കാനിക്കും മരണപ്പെട്ടതായി കൃഷി മന്ത്രി റിപ്പോര്‍ട്ട് ചെയ്തു.

ബയോബിയോയിലെയും അയല്‍രാജ്യമായ ന്യൂബിളിലെയും കൃഷിയിടങ്ങളും വനമേഖലകളും ദുരന്ത മേഖലയായി പ്രഖ്യാപിച്ചു. പ്രദേശത്ത് സൈനികരെയും രക്ഷാപ്രവര്‍ത്തകരെയും വിന്യസിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 39 തീപിടുത്തങ്ങള്‍ ഉണ്ടായെന്നും നൂറുകണക്കിന് വീടുകള്‍ക്ക് നാശം സംഭവിച്ചെന്നും ആഭ്യന്തര മന്ത്രി കരോലിന തോഹ പറഞ്ഞു.

vachakam
vachakam
vachakam

വരും ദിവസങ്ങളില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ അപകടകരമായിരിക്കാമെന്നും തോഹ പറഞ്ഞു. ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഗ്രൗണ്ട് ഉപകരണങ്ങളും 63 വിമാനങ്ങളും ഉപയോഗിച്ച് അഗ്‌നിശമന സേനയുടെ രക്ഷാപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ചിലിയന്‍ ഡിസാസ്റ്റര്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം നിരവധി കുടുംബങ്ങളെ ഇതിനകം അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ട്.  തീപിടിത്തം മൂലം പല ഹൈവേകളിലും ഗതാഗതം തടസ്സപ്പെട്ടു. നിരവധി ജനവാസ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചു. പ്രദേശത്തെ ശക്തമായ കാറ്റ് തീപിടുത്തത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam