അവിഹിതം കയ്യോടെ പൊക്കിയതിലുള്ള വൈരാഗ്യം; ബിഹാര്‍ സ്വദേശിയുടെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

FEBRUARY 4, 2023, 9:24 AM

മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ബിഹാര്‍ സ്വദേശി മരണപ്പെട്ട സംഭവം കൊലപാതാകം. ബിഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. സംഭവത്തില്‍ പസ്വാന്റെ ഭാര്യയും വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനിയായ പൂനം ദേവി (30)യെയാണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 31 ന് രാത്രിയില്‍ കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി.കെ ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മരണമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവില്‍ ഭാര്യ തന്നെയാണ് കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തിയതെന്ന് വ്യക്തമാവുകയായിരുന്നു. സന്‍ജിത് പസ്വാന്റെ മരണത്തെ തുടര്‍ന്ന് വേങ്ങര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

പോസ്റ്റ്മാര്‍ട്ടത്തില്‍ പസ്വാന്റെ മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാല്‍ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചത് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പൂനം ദേവിയെ ചോദ്യം ചെയ്തത്.

ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പൂനം ദേവി പ്രണയത്തിലായിരുന്നു. ഇത് അറിഞ്ഞതോടെയാണ് തങ്ങളുടെ അഞ്ച് വയസുകാരനായ മകന്‍ സച്ചിന്‍ കുമാറുമായി സന്‍ജിത് പസ്വാന്‍ രണ്ടു മാസം മുമ്പ് വേങ്ങരയില്‍ എത്തിയത്. എന്നാല്‍ രഹസ്യ ഫോണ്‍ ഉപയോഗിച്ച് പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടര്‍ന്നു. സന്‍ജിത് പസ്വാന്‍ ഇക്കാര്യം അറിഞ്ഞതോടെയാണ് ഇയാളെ വകവരുത്താന്‍ പൂനം തീരുമാനിച്ചത്.

ജനുവരി 31 ന് രാത്രിയില്‍ ഉറങ്ങുകയായിരുന്ന സന്‍ജിതിന്റെ കൈ പ്രതി കൂട്ടിക്കെട്ടുകയും സാരി ഉപയോഗിച്ച് കുരുക്കുണ്ടാക്കി കട്ടിലില്‍ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. ശേഷം പ്രതി സാരി കഴുത്തില്‍ മുറുക്കി ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കി. തുടര്‍ന്ന് കഴുത്തിലെയും കൈയിലെയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് ഭര്‍ത്താവിന് സുഖമില്ലെന്ന് അറിയിച്ചു. ഇവരാണ് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam