വി ഐ പി ഞാനല്ല; ദിലീപുമായി അടുത്ത സൗഹൃദമെന്ന് ശരത്ത്

JANUARY 26, 2022, 1:54 PM

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച്‌ വ്യവസായി ശരത്ത്.ദിലീപുമായി ഒന്നിച്ച ഗള്‍ഫ് യാത്ര നടത്തിയിട്ടില്ലെന്നും, നടനുമായി ബിസിനസില്‍ യാതൊരു പാര്‍ട്‌ണര്‍ഷിപ്പുമില്ലെന്നും ശരത്ത് വെളിപ്പെടുത്തി. താന്‍ ഒളിവിലല്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ദിലീപ് തെറ്റുകാരനല്ലെന്ന് പൂര്‍ണബോദ്ധ്യമുണ്ടെന്നും ശരത്ത് കൂട്ടിച്ചേര്‍ത്തു.

ബാലചന്ദ്രകുമാര്‍ പറയുന്ന വി ഐ പി താനല്ലെന്നും, കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശരത്ത് വ്യക്തമാക്കി. ദിലീപുമായി അടുത്ത സൗഹൃദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ബാലചന്ദ്രകുമാര്‍ എന്താ പറയുന്നതെന്ന് എനിക്കറിയില്ല. ആവശ്യമില്ലാതെ ഇല്ലാത്ത കാര്യം പറയുകയാണ്. എനിക്ക് അതുമായിട്ട് ഒരു ബന്ധവും ഇല്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തട്ടേ. ഇക്ക എന്നൊന്നും ഉദ്ദേശിക്കുന്നത് എന്നെയല്ല. അഞ്ച് കൊല്ലം മുന്‍പൊക്കെ ഉള്ള കാര്യം ആലോചിച്ചിരിക്കാന്‍ പറ്റുവോ. ഇയാളെന്തൊക്കെയോ മനസില്‍ തോന്നിയ കാര്യങ്ങള്‍ പറയുന്നു അല്ലെങ്കില്‍ എഴുതിവച്ച കാര്യങ്ങള്‍ പറയുന്നു. ഇയാള്‍ എന്തൊക്കെയാ പറയുന്നത് എന്നതിനെക്കുറിച്ച്‌ നമുക്ക് വ്യക്തമായി അറിയില്ല.'-ശരത്ത് പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം വധഗൂഢാലോചന നടത്തിയ കേസ് രജിസ്റ്റര്‍ ചെയ്തിനുപിന്നാലെ ദിലീപടക്കം നാലുപ്രതികള്‍ മൊബൈല്‍ ഫോണ്‍ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെളിവുകള്‍ നശിപ്പിക്കാനാണ് പ്രതികള്‍ ഫോണ്‍ മാറ്റിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

തെളിവുകള്‍ ശേഖരിക്കാന്‍ വേണ്ടി പ്രതികളോട് ക്രൈംബ്രാഞ്ച് മൊബൈല്‍ ഫോണുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ പുതിയ ഫോണുകള്‍ കൈമാറിയതിലൂടെ കബളിപ്പിക്കാനുള്ള നീക്കമാണ് നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam