താക്കോല്‍ ഊരിയെടുത്തു, ചിക്കനും ത്രാസും ദൂരെയെറിഞ്ഞു; എസ് ഐയ്‌ക്കെതിരെ പ്രതിഷേധം

MAY 11, 2021, 6:56 PM

മലപ്പുറം: ലോക്ഡൗൺ സമയത്ത് കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനെത്തിയവരുടെ സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തും വാങ്ങിയ മാംസം തട്ടിയെറിഞ്ഞും ത്രാസ് ദൂരെയെറിഞ്ഞും എസ്.ഐയുടെ പരാക്രമം.

ലോക്ഡൗൺ നിയന്ത്രണങ്ങൾ എന്ന പേരിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന കേരള പോലീസിന്റെ നിർദ്ദേശമുണ്ടായിട്ടാണ് എസ് ഐയുടെ ഈ പരാക്രമം. 

സ്ഥലം എവിടെയെന്ന് വ്യക്തമല്ലെങ്കിലും തിരൂരങ്ങാടിയിലാണെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.വണ്ടിയുടെ താക്കോൽ ഊരിയെടുത്തതായും ഷർട്ട് വലിച്ചുകീറിയതായുമാണ് വീഡിയോ എടുത്തയാൾ ഇതിൽ ആരോപിക്കുന്നത്. 

vachakam
vachakam
vachakam

ഹെൽമ‌റ്റില്ലാത്തതിന്റെ പേരിൽ താക്കോൽ ഊരിയെടുത്തെന്നും ഫൈൻ അടയ്‌ക്കാമെന്ന് പറഞ്ഞിട്ടും അക്രമം കാട്ടിയെന്നുമാണ് എസ്.ഐക്കെതിരായ ആരോപണം.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam