കൈപ്പമംഗലം: സർവ്വീസിൽ കയറി ഒന്നര കൊല്ലമാകും മുമ്പ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കൈക്കൂലിക്കേസിൽ പിടിയിലായത്. കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ് കൈക്കൂലിക്കേസിൽ പിടിയിലായത്.
പഞ്ചായത്ത് അംഗത്തോടാണ് കൈക്കൂലി ചോദിച്ച് വാങ്ങിയതിന് പിന്നാലെയാണ് വില്ലേജ് എക്സ്ൻറെൻഷൻ ഓഫീസർക്ക് പിടിവീഴുന്നത്. കഴിഞ്ഞ ജനുവരി പത്തിനാണ് പി.ആർ. വിഷ്ണു കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി എത്തിയത്.
സർവ്വീസിൽ കയറിയിട്ട് ഒന്നരക്കൊല്ലം മാത്രമാകുമ്പോഴാണ് ഇത്. പഞ്ചായത്തിലെ ഭവന നിർമ്മാണം, പുനരുദ്ധാരണം, ശുചിത്വ പദ്ധതി എന്നിവയിലെ പണം വിതരണം ചെയ്യുന്നതും നിർമാണം വിലയിരുത്തുന്നതും വിഇഒയുടെ ചുമതലയായിരുന്നു.
ചുമതലയേറ്റ് ഒരുമാസത്തിനകം വിഷ്ണുവിനെപ്പറ്റി വ്യാപക പരാതി ഉയർന്നിരുന്നതായി പഞ്ചായത്ത് അംഗങ്ങൾ പറയുന്നു. വ്യാപക പരാതിക്ക് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി വിഷ്ണുവിനെ ഒരുവട്ടം താക്കീതും ചെയ്തു. എങ്കിലും കൈക്കൂലി ഈടാക്കുന്നതിൽ മാറ്റമൊന്നും ഉണ്ടായില്ല.
ഒടുവിൽ പഞ്ചായത്ത് അംഗം ഷെഫീഖിനോടു കൈക്കൂലി ചോദിച്ചതോടെയാണാണ് വിജിലൻസ് ട്രാപ്പിൽ കുടുങ്ങുന്നത്. കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് നടന്ന ഫെബ്രുവരി പത്തിന് തന്നെ വിഷ്ണുവിനെ സർവ്വീസിൽ നിന്ന് സസ്പൻറ് ചെയ്തിരുന്നു. സസ്പൻഷൻ കാലത്ത് ജീവന ബത്തയായി പകുതി ശമ്പളം ലഭിക്കുന്നുണ്ട്. മൂന്നുമാസത്തിനിപ്പുറം വിജിലൻസ്, കുറ്റപത്രം സമർപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്