മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവ സിഐയെ സര്‍വീസില്‍ നിന്ന് പുറത്താക്കണം  വിഡി സതീശന്‍ 

NOVEMBER 25, 2021, 10:02 AM

തിരുവനന്തപുരം:ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവ സിഐയെ സര്‍വീസില്‍ നിന്ന് പുറത്താക്കണം  പ്രതിപക്ഷനേതാവ് വിഡി സതീശന്‍.

ആലുവ സിഐ സിഎല്‍ സുധീറിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്ത് സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഉത്ര കൊലക്കേസില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ സിഐയ്ക്ക് സിപിഎം നേതാക്കളാണ് സംരക്ഷണമൊരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സമാധാനപരമായി പോലീസ് സ്‌റ്റേഷന് മുന്നില്‍ സമരം നടത്തിയ ചാലക്കുടി എംപിയെയും എം.എല്‍.എമാരെയും ആക്രമിച്ച പോലീസുകാര്‍ക്കെതിരെയും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ സമീപനം എന്താണ് എന്നതിന്റെ ഏറ്റവും വലിയ അടയാളമായി ആലുവ സംഭവം നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്ത്രീകളും കുട്ടികളും അക്രമങ്ങള്‍ക്ക് വിധേയമാകുന്ന സംഭവങ്ങള്‍ക്ക് പോലീസ് പ്രോത്സാഹനം നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

പാര്‍ട്ടി അനുഭാവമുള്ള പോലീസുകാര്‍ എന്തു ചെയ്താലും സംരക്ഷിക്കുമെന്ന നിലപാടിലാണ് സര്‍ക്കാരെന്ന് അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിക്കാരനായത് കൊണ്ടാണോ ആത്മഹത്യ കുറിപ്പില്‍ പേരു വന്നിട്ടും സിഐക്കെതിരെ കേസെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam