എന്നില്‍ ഇല്ലാത്തതും അവരില്‍ ഉള്ളതും ഒന്നാണ് 'ഭയം', ആയിഷയ്ക്ക്‌ പിന്തുണയുമായി വി.ഡി സതീശന്‍

JUNE 12, 2021, 8:06 PM

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ചലച്ചിത്രപ്രവര്‍ത്തക ആയിഷ സുല്‍ത്താനക്കെതിരെ രാജ്യാദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിനെതിരെ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍ രംഗത്ത്​. 

ഫേസ്​ബുക്ക്​ പോസ്​റ്റിന്റെ പൂര്‍ണരൂപം

എന്നില്‍ ഇല്ലാത്തതും അവരില്‍ ഉള്ളതും ഒന്നാണ് 'ഭയം'!!

vachakam
vachakam
vachakam

ഐഷ സുല്‍ത്താന ഫേസ്‌ബുക്കില്‍ കഴിഞ്ഞ ദിവസം കുറിച്ച വാക്കുകളാണ് ഇത്. സത്യത്തിന്റെ പക്ഷത്ത്‌ നിന്ന് പോരാടുന്ന അവരെ ഭയപ്പെടുത്താന്‍ നോക്കുന്നവര്‍ പരാജയപ്പെടുമെന്ന് ഒരു സംശയവും വേണ്ട.

ആ ആത്മവിശ്വാസമാണ് ഐഷയുടെ വാക്കുകള്‍. ഫാസിസം അതിന്റെ വികൃത മുഖം ലക്ഷദ്വീപില്‍ പ്രകടമാക്കുകയാണ്. ലക്ഷദ്വീപിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ സംഘ പരിവാറിന്റെ ഏജന്റായ പ്രഫുല്ല ഘോഡ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഐഷയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചാര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വിനോദ് ദുവയുടെ പേരില്‍ പ്രധാന മന്ത്രിയെ വിമര്‍ശിച്ചതിന് രാജ്യദ്രോഹ കുറ്റം ചാര്‍ത്തിയ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ എഫ് ഐ ആര്‍ സുപ്രീം കോടതി റദ്ദാക്കിയത്‌. യാതൊരു ലജ്ജയുമില്ലാതെ ഒരു ജനതയുടെ മൗലികാവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന ഐഷയ്ക്കെതിരെ അതെ നിയമം വീണ്ടും ദുരുപയോഗം ചെയ്ത്‌ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പക്ഷെ അവള്‍ തലകുനിക്കില്ല. ഐഷ ഒറ്റയ്ക്കല്ല. ലക്ഷദ്വീപിലെ പതിനായിരക്കണക്കിന് ജനങ്ങള്‍ ഒറ്റക്കെട്ടായി അവരുടെ പിന്നില്‍ ഉണ്ട്. കേരളത്തിലെ ലക്ഷോപലക്ഷം ജനാധിപത്യ വിശ്വാസികളും. ഐഷയ്ക്ക് ഐക്യദാര്‍ഢ്യം!!

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam