ഭൂകമ്പം; അഫ്ഗാന് സഹായവുമായി ഐക്യരാഷ്ട്രസഭ

JUNE 23, 2022, 11:09 AM

അതിശക്തമായ ഭൂകമ്പത്തിൽ തക‍ര്‍ന്ന അഫ്ഗാനിസ്ഥാനിൽ രക്ഷാപ്രവ‍ര്‍ത്തനത്തിന് സഹായവുമായി ഐക്യരാഷ്ട്രസഭ.

മരുന്നും ഭക്ഷണവും ഭൂകമ്പബാധിത പ്രദേശത്ത് എത്തിച്ച് തുടങ്ങിയതായി ഐക്യരാഷ്ട്രസഭ വക്താവ് അറിയിച്ചു. താലിബാൻ ലോകരാജ്യങ്ങളോട് സഹായം തേടിയതിന് പിന്നാലെയാണ് നടപടി.

ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ആയിരം കടന്നിരുന്നു. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതകർ വ്യക്തമാക്കി.

vachakam
vachakam
vachakam

പല ജില്ലകളും പൂർണ്ണമായും തകർന്ന നിലയിലാണ്. വാർത്താവിതരണസംവിധാനവും റോഡുകളും തകർന്നത് രക്ഷാപ്രവർത്തനം ഏറെ ദുഷ്ക്കരമാക്കിയിരിക്കുകയാണ്.

കിഴക്കൻ മേഖലയിൽ പാക് അതിർത്തിയോട് ചേർന്ന പഖ്തിക ഖോസ്ത് പ്രവിശ്യകളിലാണ് ഭൂചലനമുണ്ടായത്. ഈ പ്രദേശം ഹിന്ദുകുഷ് മലനിരകളിലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ഇന്നലെ പുലർച്ചെയാണ് റിക്ടർ സ്കെയിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam