തിരുവനന്തപുരം: ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിന് ട്രോള്‍മഴ. സാധാരണക്കാരനെ വലയ്ക്കുന്ന ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചതെന്ന കടുത്ത വിമര്‍ശനം ഉയരുകയാണ്. ഇപ്പോഴിതാ ഇതുസംബന്ധിച്ച ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലും നിറയുകയാണ്. മുറുക്കിയുടുക്കാന്‍ ഒരു മുണ്ടെങ്കിലും തന്നിട്ട് പോകാനും വിഷം ഒഴികെ എല്ലാത്തിനും വിലക്കയറ്റമാണെന്നൊക്കെയാണ് പരിഹാസം.
അതേസമയം, സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധിച്ച് ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസ് കരിദിനം ആചരിക്കും. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വൈകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്