ഉഷാ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിൽ അനധികൃത കടന്നു കയറ്റം; ആരോപണവുമായി പിടി ഉഷ

FEBRUARY 4, 2023, 6:55 PM

കോഴിക്കോട് ബാലുശ്ശേരിയിലുള്ള ഉഷാ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിൽ പുറത്ത് നിന്നുള്ളവർ കടന്നുകയറി അതിക്രമം നടത്തിയതായി ഇതിഹാസ കായികതാരവും, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ പിടി ഉഷ. ഫെബ്രുവരി 4 ശനിയാഴ്‌ച ഡൽഹിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ അക്കാദമിയ്ക്ക് നേരെ ഉയരുന്ന കയ്യേറ്റവും ഗുണ്ടായിസവും അവസാനിപ്പിക്കാൻ ഇടപെടണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് അവർ അഭ്യർത്ഥിച്ചു.

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് അത്‌ലറ്റുകൾക്ക് പരിശീലനം നൽകുന്ന ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സ്, ഇന്ത്യയിൽ ഒളിമ്പിക് മെഡൽ ജേതാക്കളെ സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ടാണ് 2002ൽ സ്ഥാപിതമായത്. കഴിഞ്ഞ വർഷം താൻ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടതിന് ശേഷം കയ്യേറ്റവും ഗുണ്ടായിസവും വർദ്ധിച്ചതായി അവർ പറഞ്ഞു.

തന്റെ അക്കാദമിയിലെ വനിതാ അത്‌ലറ്റുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് തലസ്ഥാനത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ പൊട്ടിത്തെറിച്ച ഉഷ പറഞ്ഞു. മുൻപും അക്കാദമിക്ക് ചുറ്റും വേലി കെട്ടാൻ ശ്രമിച്ചിരുന്നെങ്കിലും സാമ്പത്തിക പരാധീനതകൾ കാരണം സാധിച്ചിട്ടില്ലെന്ന് മുൻ ഒളിമ്പ്യൻ പറഞ്ഞു.

vachakam
vachakam
vachakam

അടുത്തിടെ ഏതാനും പേർ അക്കാദമിയിൽ അതിക്രമിച്ച് കയറി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഐഒഎ പ്രസിഡന്റ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ ആരോപണം ഉയർന്നിരിക്കുന്നത്. ലോക്കൽ പോലീസ് സ്‌റ്റേഷനിൽ ഔദ്യോഗിക പരാതി നൽകിയതിനെത്തുടർന്ന് അക്കാദമിയിൽ നിന്ന് കയ്യേറ്റക്കാരെ നീക്കം ചെയ്‌തിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam