ജബല്‍പൂര്‍ - കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ തട്ടി മരിച്ച വയോധികന്‍റെ മൃതദേഹം എന്‍ജിനില്‍ കുരുങ്ങി ​ അഞ്ച് കിലോമീറ്റര്‍ ഓടി

NOVEMBER 29, 2021, 11:21 AM

പയ്യന്നൂര്‍:ജബല്‍പൂര്‍ - കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ തട്ടി മരിച്ച വയോധികന്‍റെ മൃതദേഹം എന്‍ജിനില്‍ കുരുങ്ങി ​ അഞ്ച് കിലോമീറ്റര്‍ ഓടി.

തൃക്കരിപ്പൂര്‍ മീലിയാട്ടെ തെക്കെ വീട്ടില്‍ കുമാരന്‍റെ (74) മൃതദേഹവുമായാണ് തീവണ്ടി ഓടിയത്.

ഞായറാഴ്ച രാവിലെ 9.25 ഓടെ ജബല്‍പൂര്‍ - കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റിടിച്ചാണ് കുമാരന്‍ മരിച്ചത്.

vachakam
vachakam
vachakam

തൃക്കരിപ്പൂര്‍ സ്റ്റേഷന്‍ വിട്ടതിന് ശേഷമാണ് അപകടമുണ്ടായതെന്ന് കരുതുന്നു. അപകടത്തെ തുടര്‍ന്ന് എന്‍ജിന്‍റെ മുമ്പില്‍ കുടുങ്ങിയ മൃതദേഹവുമായി വണ്ടി പയ്യന്നൂരിലെത്തിയാണ് നിന്നത്.

ഈ വണ്ടിക്ക് പയ്യന്നൂരില്‍ സ്റ്റോപ്പില്ല. മൃതദേഹം കണ്ട ഗേറ്റ്മാന്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് വണ്ടി പയ്യന്നൂര്‍ സ്റ്റേഷനില്‍ രണ്ടാമത്തെ ട്രാക്കില്‍ എത്തി നിര്‍ത്തിയിടുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് എത്തി  മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു.

vachakam
vachakam
vachakam

പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ വണ്ടി ഒരു മണിക്കൂറിലധികം വൈകി 10.50 ഓടെയാണ് സ്റ്റേഷന്‍ വിട്ടത്.

നേരത്തെ ജബല്‍പ്പൂര്‍ സൂപ്പര്‍ഫാസ്റ്റിന് കടന്നു പോകാന്‍ ഏറനാട് എക്സ്പ്രസിനെ മൂന്നാം നമ്പര്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്നു.

എന്നാല്‍, ജബല്‍പൂര്‍ നിര്‍ത്തിയിടേണ്ടി വന്നതിനാല്‍ ഏറനാട് ഉള്‍പ്പെടെ മൂന്ന് വണ്ടികള്‍ കടന്നു പോയശേഷമാണ് ജബല്‍പൂര്‍ കടന്നു പോയത്.

ചെമ്മങ്ങാട്ട് യശോദയാണ് കുമാരന്‍റെ ഭാര്യ. മക്കള്‍: സി. വിനോദ്, വിധുബാല, വിദ്യ. മരുമക്കള്‍: മിനി (മാവിലകടപ്പുറം), ബാബു (ഓരി), പരേതനായ നളിനാക്ഷന്‍. സഹോദരങ്ങള്‍: ടി.വി. കുഞ്ഞിരാമന്‍ (അന്തിത്തിരിയന്‍ രാമവില്യം കഴകം), ടി.വി. നാരായണന്‍ (ഹോട്ടല്‍ മീലിയാട്ട്), കാര്‍ത്ത്യായനി, പരേതരായ അമ്പു, ബാലകൃഷ്ണന്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam