ഹൈദരാബാദ്: ഹൈദരാബാദിലെ ജവഹർ നഗറില്‍ 18 മാസം പ്രായമുള്ള ആണ്‍കുട്ടിയെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. ചൊവ്വാഴ്ച രാത്രി കുട്ടി വീടിന്റെ പുറത്തിറങ്ങിയപ്പോഴാണ് അത്യന്തം ദാരുണമായ സംഭവമുണ്ടായത്.
ഒരു നായ കുറച്ച് ദൂരത്തേക്ക് കുട്ടിയെ വലിച്ചിഴക്കുകയും പിന്നീട് തെരുവ് നായ്ക്കള്‍ കൂട്ടം ചേർന്ന് കടിച്ചു കീറുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. സിദ്ദിപേട്ട് ജില്ലയില്‍ നിന്നുള്ള കുടുംബം രണ്ട് മാസം മുമ്പാണ് ജവഹർ നഗറിലേക്ക് താമസം മാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്