തൃശൂര്‍ പൂരത്തിനെത്തുന്ന ആനകളുടെ പാപ്പാന്‍മാര്‍ക്ക്​ കോവിഡ്​-19 നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ 

APRIL 17, 2021, 6:02 PM

തൃശൂര്‍: തൃശൂര്‍ പൂരത്തിനെത്തുന്ന ആനകളുടെ പാപ്പാന്‍മാര്‍ക്ക്​ കോവിഡ്​-19 നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമെന്ന്​ വനം വകുപ്പ്​. പാപ്പാന്‍മാര്‍ക്ക്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ആനകളെ എഴുന്നള്ളിക്കാന്‍ അനുവദിക്കില്ല. ആനകളെ പരിശോധിക്കാന്‍ 40 അംഗ സംഘത്തേയും നിയോഗിക്കുമെന്ന്​ അധികൃതര്‍ അറിയിച്ചു.

അതേസമയം, പൂരം തകര്‍ന്ന ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ്​ ദേവസ്വം ബോര്‍ഡ്​ രംഗത്തെത്തി. ഓരോ ദിവസവും പുതിയ ഓരോ നിയന്ത്രണങ്ങളാണ്​ കൊണ്ടു വരുന്നത്​. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പാറമേക്കാവ്​ ദേവസ്വം ആവശ്യപ്പെട്ടു.

തൃ​ശൂര്‍ പൂരത്തിന്​ ഇരു ദേവസ്വങ്ങളിലും ഇന്ന്​ കൊടിയേറിയിരുന്നു.കര്‍ശന നിയന്ത്രണങ്ങളോടെയാണ്​ ഇത്തവണ പൂരം നടക്കുന്നത്​. പൂരത്തില്‍ പ​ങ്കെടുക്കുന്നവര്‍ക്ക്​ കോവിഡ്​-19 നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റോ വാക്​സി​ന്‍ എടുത്തതിന്‍റെ രേഖയോ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്​.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam