കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

OCTOBER 4, 2022, 6:08 AM

തിരുവനന്തപുരം: കല്ലാര്‍ വട്ടക്കയത്തില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. ബീമാ പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിനെത്തിയ അഞ്ചു പേരടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

മുള്ളുവേലി കെട്ടി അടച്ചത് എടുത്തുമാറ്റിയാണ് കയത്തിലിറങ്ങിയത്. മരിച്ച ഫിറോസ് എസ് എ പി ക്യാമ്പിലെ പൊലീസുകാരനാണ്. ഫിറോസിന്റെ ബന്ധുക്കളാണ് ബാക്കിയുള്ളവര്‍. മൃതദേഹങ്ങള്‍ വിതുര ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പൊന്മുടിയിലെ ടൂറിസം കേന്ദ്രം അടച്ചതിനെ തുടര്‍ന്ന് കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ട മേഖലകളിലേക്ക് ആളുകള്‍ എത്തിയിരുന്നു. ഇത്തരത്തില്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. കല്ലാര്‍ വട്ടക്കയത്തിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു ബീമാ പള്ളി സ്വദേശികള്‍. ഒപ്പമുണ്ടായിരുന്ന സ്ത്രീയാണ് ആദ്യം ഒഴുക്കില്‍പ്പെട്ടതെന്നും ഇവരെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് മറ്റുള്ളവര്‍ അപകടത്തില്‍പ്പെട്ടതെന്നുമാണ് പ്രദേശവാസി പറയുന്നത്.

vachakam
vachakam
vachakam

മരിച്ച മൂന്ന് പേരെ കൂടാതെ ഒരു സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നെന്നാണ് വിവരം. കല്ലാര്‍ വട്ടക്കയത്ത് ഇതിന് മുമ്പും അപകടമുണ്ടായ പ്രദേശമാണ്. അതുകൊണ്ട് തന്നെ നാട്ടുകാര്‍ ഇവിടേക്ക് ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പറയുന്നു. അധികൃതര്‍ മുന്നറിയിപ്പ് നല്‍കി സ്ഥാപിച്ച ബോര്‍ഡുകളും ഇവിടെയുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam