കോവിഡ് ബാധിതരുടെ എണ്ണം ലോകത്താകെ മൂന്നു കോടിയിലേയ്ക്ക് അടുക്കുന്നു.

SEPTEMBER 16, 2020, 10:40 AM

തിരുവനന്തപുരം:കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ലോകത്താകെ മൂ​ന്ന് കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു.29,721,811 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

15ാം തീയതി ചൊ​വ്വാ​ഴ്ച 29,415,168 പേ​രാ​യി​രു​ന്നു കോ​വി​ഡ് ബാ​ധി​ത​രാ​യു​ണ്ടാ​യി​രു​ന്ന​ത്. 

24 മ​ണി​ക്കൂ​റി​നി​ടെ 3,10,000ത്തി​ലേ​റെ പേ​ർ​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി വൈ​റസ് സ്ഥി​രീ​ക​രി​ച്ച​ത്.939,076 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യെ​ന്നും 21,536,056 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, പെ​റു, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്പെ​യി​ൻ, അ​ർ​ജ​ൻ​റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ൽ ആ​ദ്യ പ​ത്തി​ൽ നി​ൽ​ക്കു​ന്ന​ത്.

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS