പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി 20,000 രൂപ വിലവരുന്ന ഇ-പോസ് മെഷീന്‍ മോഷ്ടിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അടൂര്‍ സ്വദേശി എബി ജോണിനെ (28) പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മെഷീന്‍ കണ്ടെത്താനായില്ല. ജനുവരി 27നാണ് മോഷണം നടന്നത്.
പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയാണ് എബി ജോണ്‍. മദ്യലഹരിയിലായിരുന്ന ഇയാള്‍ പൊലീസിനെ കബളിപ്പിച്ച് ഇ-പോസ് മെഷീനുമായി സ്ഥലം വിടുകയായിരുന്നു. മെഷീന്‍ വഴിയിലെവിടെയോ ഉപേക്ഷിച്ചെന്നാണ് പ്രതിയുടെ മൊഴി.
ഇയാള്‍ പറഞ്ഞ സ്ഥലത്ത് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും മെഷീനിലുണ്ടായിരുന്ന പേപ്പറുകള്‍ മാത്രമാണ് കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്